ചാ­രാ­യം വാ­റ്റാ­നു­ള്ള ഉപകരണങ്ങൾ ഓൺ­ലൈ­നിൽ : നടപടി­യു­മാ­യി­ ഋഷി­രാജ് സിംഗ്


തി­രു­വനന്തപു­രം : ഓൺ‍­ലൈൻ വ്യാ­പാ­ര സൈ­റ്റു­കൾ‍ മു­ഖേ­ന ചാ­രാ­യം വാ­റ്റാ­നു­ള്ള ഉപകരണങ്ങളും ലഹരി­ ഗു­ളി­കളും വി­ൽപ്‍­പന നടത്തു­ന്നതി­നെ­തി­രെ­ നടപടി­യെ­ടു­ക്കാൻ എക്സൈ­സ്. വി­ൽ‍­പ്പനയെ­ക്കു­റി­ച്ച് വി­വരം ലഭി­ച്ചതി­നെ­ തു­ടർ‍­ന്ന് ഓർ‍­ഡർ‍ നൽ‍­കി­ ഉപകരണങ്ങൾ‍ വാ­ങ്ങി­യാണ് ഋഷി­രാജ് സിംഗ് വി­ൽപ്‍­പന സ്ഥി­രീ­കരി­ച്ചത്. 

ഓൺ­ലൈൻ സൈ­റ്റു­കൾ വൻ­തോ­തിൽ ലഹരി­ക്കച്ചവടത്തിന് സഹാ­യി­ക്കു­ന്ന തരത്തിൽ പ്രവർ­ത്തി­ക്കു­ന്നു­വെ­ന്ന് നേ­രത്തെ­ വി­വരം ലഭിച്ചി­രു­ന്നു­. തു­ടർ­ന്നാണ് ഇതി­ന്റെ­ നി­ജസ്ഥി­തി­ മനസി­ലാ­ക്കാൻ ഋഷി­രാജ് സിംഗ് നേ­രി­ട്ട് രംഗത്തി­റങ്ങി­യത്. ഓൺ­ലൈൻ വഴി­ വി­ൽ­ക്കു­ന്ന വ്യാ­ജ ലഹരി­ഗു­ളി­കകൾ ലാ­ബിൽ അയച്ച് പരി­ശോ­ധി­ച്ചതാ­യി­ ഋഷി­രാജ് സിംഗ് വി­ശദമാ­ക്കി­. എന്നാൽ ഗു­ളി­കകളിൽ ലഹരി­യു­ടെ­ അംശമി­ല്ലെ­ന്ന് കണ്ടെ­ത്തി­യെ­ന്നും അദ്ദേഹം പറഞ്ഞു­. 

ഓൺ­ലൈൻ വഴി­ വി­ൽ­ക്കു­ന്ന വാ­റ്റാ­നു­ള്ള ഉപകരണങ്ങൾ ഉപയോ­ഗി­ക്കേ­ണ്ട രീ­തി­യും വളരെ­ കൃ­ത്യമാ­യി­ തന്നെ­ സൈ­റ്റു­കളിൽ പരസ്യരൂ­പത്തിൽ നൽ­കി­യി­രു­ന്നു­. വി­ൽപ്­പന പൊ­ടി­പൊ­ടി­ച്ചതോ­ടെ­യാണ് ഋഷി­രാജ് സിംഗ് നേ­രി­ട്ട് സൈ­റ്റിൽ കയറി­ ഉപകരണങ്ങൾ ഓർ­ഡർ ചെ­യ്തത്. എക്സൈസ് നി­രീ­ക്ഷി­ക്കു­ന്നു­ണ്ടെ­ന്ന് മനസി­ലാ­ക്കി­യതോ­ടെ­ സൈ­റ്റു­കൾ പരസ്യങ്ങൾ നീ­ക്കി­യി­ട്ടു­ണ്ട്. കേ­രളത്തിൽ ഇത്തരം ഉപകരണങ്ങൾ ഓർ­ഡർ ചെ­യ്തവരു­ടെ­ പേ­രു­വി­വരങ്ങൾ എക്സൈസ് ശേ­ഖരി­ച്ചി­ട്ടു­ണ്ട്.

You might also like

Most Viewed