കോ­ഴി­ക്കോട് മെ­ഡി­ക്കൽ കോ­ളേ­ജ് : അടി­യന്തി­ര വി­കസനത്തി­നാ­യി­ 6.38 കോ​­​ടി­


കോ­ഴി­ക്കോ­ട് : കോ­ഴി­ക്കോട് മെ­ഡി­ക്കൽ കോ­ളേ­ജി­ൻ്റെ അടി­യന്തി­ര വി­കസനത്തിന് സംസ്ഥാ­ന സർ­ക്കാർ 6,37,91,000 രൂ­പയു­ടെ­ ഭരണാ­നു­മതി­ നൽ­കി­. കാ­ൻ­സർ ചി­കി­ത്സയ്ക്കു­ള്ള ഉപകരണങ്ങൾ വാ­ങ്ങു­ന്നതി­നും കൂ­ടു­തൽ വെ­ൻ­ഡി­ലേ­റ്റർ നി­ർ­മ്മി­ക്കു­ന്നതി­നു­മെ­ല്ലാം തു­ക അനു­വദി­ച്ചു. 

സ്തനാ­ർ­ബു­ദം വേ­ഗത്തിൽ കണ്ടു­പി­ടി­ക്കാ­നാ­യു­ള്ള ഡി­ജി­റ്റൽ മാ­മോ­ഗ്രാം മെ­ഷീൻ 1.75 കോ­ടി­ രൂ­പയും പ്രസവകാ­ലത്ത് സീ­ടെൽ റേ­ഡി­യോ­ളജി­യു­ടെ­ ഭാ­ഗമാ­യി­ ആന്റി­നേ­റ്റൽ സ്കാ­നിംഗിന് വേ­ണ്ടി­യു­ള്ള മൂ­ന്ന് ഹൈ­ എന്റ് 4ഡി­ അൾ­ട്രാ­ സൗ­ണ്ട് മെ­ഷീൻ വാ­ങ്ങു­ന്നതിന് 1.62 കോ­ടി­ രൂ­പയും 500 എം.എ. എക്സ്റേ­ മെ­ഷീൻ വാ­ങ്ങാ­നാ­യി­ 40 ലക്ഷം രൂ­പയും അനു­വദി­ച്ചു­.

അബോ­ധാ­വസ്ഥയി­ലു­ള്ള കു­ട്ടി­കൾ­ക്ക് ട്യൂ­ബി­ടു­ന്പോൾ അന്നനാ­ളത്തി­ലേ­ക്ക് കയറാ­തെ­ കണ്ട് തന്നെ­ ചെ­യ്യാൻ കഴി­യു­ന്നമൂ­ന്ന് ലക്ഷം വി­ലയു­ള്ള വീ­ഡി­യോ­ ലാ­രി­ൻ­ഗോ­സ്കോ­പ്പ് മെ­ഷീൻ, വാ­ർ­ഡി­ലു­ള്ള രോ­ഗി­കൾ­ക്ക് പെ­ട്ടെ­ന്ന് ഹൃ­ദയാ­ഘാ­തം വരു­ന്പോൾ അതി­നാ­വശ്യമാ­യ സാ­മഗ്രി­കൾ സൂ­ക്ഷി­ച്ച് വയ്ക്കു­ന്ന ക്രാഷ് കാ­ർ­ട്ട് എന്നി­വ വാ­ങ്ങും. അൾ­ട്രാ­ സൗ­ണ്ട് സ്കാ­നിംഗ് എടു­ക്കാൻ കഴി­യു­ന്ന പോ­ർ­ട്ടബിൾ അൾ­ട്രാ­സൗ­ണ്ട് മെ­ഷീന് എട്ട് ലക്ഷവും ശ്വാ­സകോ­ശ സംബന്ധമാ­യ രോ­ഗി­കൾ­ക്ക് ബ്രോ­ങ്കോ­സ്കോ­പി­ എടു­ക്കാൻ കഴി­യു­ന്ന പോ­ർ­ട്ടബിൾ ബ്രോ­ങ്കോ­സ്കോ­പിന് എട്ട് ലക്ഷവും ഇ.സി­.ജി­. മോ­ണി­റ്റർ വി­ത്ത് ഡി­ഫി­ബ്രി­ലേ­റ്റർ ട്രാ­ൻ­സ്ക്യൂ­ട്ടനസ് പേസ് മേ­ക്കറിന് നാൽ ലക്ഷവും അനു­വദി­ച്ചു­.

ഓർ­ത്തോ­പീ­ഡി­ക്സ് വി­ഭാ­ഗത്തിൽ സർ­ജറി­ സമയത്ത് ഉപയോ­ഗി­ക്കു­ന്ന ബാ­റ്ററി­ ഓപ്പറേ­റ്റഡ് പവർ­ഡ്രി­ല്ലിന് 14.73 ലക്ഷവും മൾ­ട്ടി­ പാ­രമീ­റ്റർ മോ­ണി­റ്ററിന് അണു­വി­മു­ക്തമാ­ക്കു­ന്നതി­നു­ള്ള ഇ.ടി­.ഒ.സ്റ്റെ­റി­ലൈ­സറിന് മൂ­ന്ന് ലക്ഷവും ഓപ്പറേ­ഷൻ ടേ­ബി­ളിന് 6.94 ലക്ഷം രൂ­പയും അനു­വദി­ച്ചു­. പൾ­മണറി­ മെ­ഡി­സിൻ വി­ഭാ­ഗത്തിൽ 50 കെ­.ഡബ്ലി­യു­.എം. എക്സ്റേ­ മെ­ഷീൻ 14 ലക്ഷം രൂ­പയും കന്പ്യൂ­ട്ടറൈ­സ്ഡ് റേ­ഡി­യോ­ഗ്രാ­ഫി­ മെ­ഷീ­നാ­യി­ 10.54 ലക്ഷവും അനു­വദി­ച്ചി­ട്ടു­ണ്ട്.

കൂ­ടാ­തെ­ നി­പ വൈ­റസ് ബാ­ധ സമയത്ത് ഏഴ് വെ­ന്റി­ലേ­റ്റർ അനു­വദി­ച്ചി­രു­ന്നു­. പു­തി­യ രണ്ട് വെ­ന്റി­ലേ­റ്ററു­കൾ കൂ­ടി­ ലഭ്യമാ­കു­ന്നതോ­ടെ­ 58 വെ­ൻ­ഡി­ലേ­റ്ററു­കളാണ് മെ­ഡി­ക്കൽ കോ­ളേ­ജിൽ ഉണ്ടാ­കു­ക. നി­പ പ്രതി­രോ­ധ പ്രവർ­ത്തനങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട് കോ­ഴി­ക്കോട് മെ­ഡി­ക്കൽ കോ­ളേ­ജി­ന്റെ­ ആവശ്യങ്ങൾ ബോ­ധ്യപ്പെ­ട്ടതി­ന്റെ­ പശ്ചാ­ത്തലത്തി­ലാണ് 6.38 കോ­ടി­യു­ടെ­ നവീ­കരണത്തിന് അടി­യന്തരമാ­യി­ ഭരണാ­നു­മതി­ നൽ­കി­യതെന്ന് ആരോ­ഗ്യമന്ത്രി­ കെ­.കെ­. ശൈ­ലജ വ്യക്തമാക്കി.

You might also like

Most Viewed