കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം


എറണാകുളം ­: കൊ­ച്ചി­ മെ­ട്രോ­ റെ­യിൽ പദ്ധതി­യു­ടെ­ നെ­ഹ്റു­ േസ്റ്റ­ഡി­യം മു­തൽ കാ­ക്കനാട് വഴി­ ഇൻഫോ­പാ­ർ­ക്ക് വരെ­യു­ളള രണ്ടാം ഘട്ടത്തി­ന്റെ­ പു­തു­ക്കി­യ പദ്ധതി­ റി­പ്പോ­ർ­ട്ട് മന്ത്രി­സഭാ­യോ­ഗം അംഗീ­കരി­ച്ചു­. 2310 കോ­ടി­ രൂ­പയാണ് ഇതി­നു­ ചെ­ലവ്. മു­ഖ്യമന്ത്രി­യു­ടെ­യും മന്ത്രി­മാ­രു­ടെ­യും സ്വത്തു­വി­വരങ്ങൾ സർ­ക്കാർ വെ­ബ്സൈ­റ്റിൽ പ്രസി­ദ്ധീ­കരി­ക്കാ­നും മന്ത്രി­സഭാ­യോ­ഗം തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്. മു­ഖ്യമന്ത്രി­യാണ് ഇത് സംബന്ധി­ച്ച് നി­ർ­ദേ­ശം നൽ­കി­യത്. 

കൊ­ച്ചി­ മെ­ട്രോ­ രണ്ടാം ഘട്ടം­ ഇൻ­ഫോയുടെ പാ­ർ­ക്കി­ലേ­ക്ക് എത്തു­ന്നത് നഗരത്തി­ന്റെ­ വി­കസനക്കു­തി­പ്പിന് വേ­ഗം പകരും. മെ­ട്രോ­ യാ­ത്രക്കാ­രു­ടെ­ എണ്ണത്തിൽ ഗണ്യമാ­യ വർദ്ധനയു­ണ്ടാ­കു­ന്നതാണ് പ്രത്യേ­കത. 

കാ­ക്കനാട് സ്മാ­ർ­ട്സി­റ്റി­യിൽ 2020ൽ ഒന്നര ലക്ഷത്തോ­ളം തൊ­ഴി­ലവസരങ്ങൾ ഉണ്ടാ­കു­മെ­ന്നാണ് കണക്ക്. ഈ സമയത്തു­ള്ള വൻ­തി­രക്ക് പരി­ഹരി­ക്കു­ന്നതിന് ഇവി­ടേ­ക്ക് മെ­ട്രോ­ എത്തേ­ണ്ടത് അത്യാ­വശ്യമാ­ണ്. പ്രതി­ദി­നം 1.26 ലക്ഷം യാ­ത്രക്കാർ ഇൻ­ഫോ­പാ­ർ­ക്ക് ഭാ­ഗത്തേ­ക്കു­ള്ള മെ­ട്രോ­യിൽ ഉണ്ടാ­കു­മെ­ന്നാണ്  പഠനങ്ങളിൽ വ്യക്തമാ­കു­ന്നത്. 2030ൽ  ഒരു­ ഭാ­ഗത്തേ­ക്ക്­ മാ­ത്രം മണി­ക്കൂ­റിൽ 10,890 യാ­ത്രക്കാർ ഉണ്ടാ­കും. ഇതാണ് ഇൻ­ഫോ­പാ­ർ­ക്ക് വരെ­യു­ള്ള രണ്ടാംഘട്ടത്തെ­ വ്യത്യസ്തമാ­ക്കു­ന്നത്. പദ്ധതി­ക്ക് വേ­ണ്ടി­ കാ­ക്കനാട് സി­വിൽ ലൈൻ റോഡ് 22 മീ­റ്റർ വീ­തി­യിൽ വി­കസി­പ്പി­ക്കേ­ണ്ടതു­ണ്ട്. ഏറ്റവും പ്രധാ­നപ്പെ­ട്ട മു­ന്നൊ­രു­ക്ക പ്രവർ­ത്തനങ്ങളിൽ ഒന്നാ­ണി­ത്. 

നഗരത്തി­ൽ­നി­ന്ന് കാ­ക്കനാട് ഭാ­ഗത്തേ­ക്കു­ള്ള യാ­ത്ര ഇപ്പോൾ ദു­ഷ്കരമാ­ണ്. കനത്ത ഗതാ­ഗതക്കു­രു­ക്കു­ മൂ­ലം വാ­ഹനങ്ങൾ പലപ്പോ­ഴും ഒച്ചി­ഴയു­ന്ന വേ­ഗത്തി­ലാ­ണ്. സീ­പോ­ർ­ട്ട് ﹣ എയർ­പോ­ർ­ട്ട് റോ­ഡി­ലും സ്ഥി­തി­വ്യത്യസ്തമല്ല. രാ­ത്രി­ എട്ടര കഴി­ഞ്ഞാൽ കാ­ക്കനാട് ഭാ­ഗത്ത് ­നി­ന്ന് നഗരത്തി­ലേ­ക്ക് ബസ്സും ലഭ്യമല്ല. ഇത്തരം ഗതാ­ഗത പ്രശ്നങ്ങൾ­ക്കാണ് മെ­ട്രോ­ പരി­ഹാ­രമാ­കു­ന്നത്. രണ്ടാംഘട്ടത്തിന് സ്ഥലമേ­റ്റെ­ടു­ക്കലു­മാ­യി­ ബന്ധപ്പെ­ട്ട സാ­മൂ­ഹ്യ പ്രത്യാ­ഘാ­ത പഠനം ജൂ­ണിൽ ആരംഭി­ച്ചു­. ഇടപ്പള്ളി­, വാ­ഴക്കാ­ല, കാ­ക്കനാട് വി­ല്ലേജ് ഓഫീസ് പരി­ധി­കളി­ലാണ് സ്ഥലമേ­റ്റെ­ടു­ക്കേ­ണ്ടത്. ഇതി­നൊ­പ്പം തൃ­പ്പൂ­ണി­ത്തു­റവരെ­യു­ള്ള ഒന്നാംഘട്ടത്തി­ന്റെ­ നി­ർ­മാ­ണപ്രവർ­ത്തനങ്ങൾ പു­രോ­ഗമി­ക്കു­കയാ­ണ്. 

തൈ­ക്കൂ­ടം വരെ­യു­ള്ള  നി­ർ­മ്മാ­ണം 2019 ജൂ­ണി­ലും പേ­ട്ട വരെ­യു­ള്ളത് ഡി­സംബറി­നു­ള്ളി­ലും പൂ­ർ­ത്തി­യാ­ക്കാ­നാണ് ലക്ഷ്യമി­ട്ടി­രി­ക്കു­ന്നത്.

You might also like

Most Viewed