ജലനി­രപ്പ് ഉയരു­ന്നു; ഇടമലയാർ ഡാം ഷട്ടറു­കൾ തു­റക്കും : ജാ­ഗ്രതാ നിർദ്ദേശം


കൊ­ച്ചി ­: ജലനി­രപ്പ് ക്രമാ­തീ­തമാ­യി­ ഉയരു­ന്ന സാ­ഹചര്യത്തിൽ ഇടമലയാർ ഡാം തു­റന്നു­വി­ടാൻ സാ­ധ്യതയു­ണ്ടെ­ന്ന് ഇടമലയാർ കെ­.എസ്.ഇ.ബി­ അറി­യി­ച്ചു­.

ഇടമലയാ­റി­ന്റെ­യും പെ­രി­യാ­റി­ന്റെ­യും തീ­രത്ത് താ­മസി­ക്കു­ന്നവർ ജാ­ഗ്രത പാ­ലി­ക്കണം. ഡാ­മി­ന്റെ­ പരമാ­വധി­ സംഭരണ ശേ­ഷി­ 169 മീ­റ്റർ ആണ്. കനത്ത മഴയെ­ തു­ടർ­ന്ന് നീ­രൊ­ഴു­ക്ക് ശക്തമാ­യതാണ് ഡാ­മി­ലെ­ ജലനി­രപ്പ് ഉയരാൻ കാ­രണം. ജലനി­രപ്പ് ചൊ­വ്വാ­ഴ്ച 164.50 മീ­റ്റർ ആണ്. നി­ലവി­ലെ­ നീ­രൊ­ഴു­ക്ക് അനു­സരി­ച്ച് മണി­ക്കൂ­റിൽ അഞ്ച് സെൻ്റി­മീ­റ്റർ എന്ന തോ­തിൽ ജലനി­രപ്പ് ഉയരും. വൃ­ഷ്ടി­പ്രദേ­ശത്തു­ നി­ന്നു­ള്ള നീ­രൊ­ഴു­ക്ക് തു­ടർ­ന്നാൽ നാ­ലു­ ദി­വസങ്ങൾ­ക്കകം ഡാം ഷട്ടറു­കൾ തു­റക്കു­ന്നതാ­യി­രി­ക്കും.

You might also like

Most Viewed