സാ­മൂ­ഹി­ക പെ­ൻ­ഷൻ മരണപ്പെ­ട്ടവരു­ടെ­ പേ­രിൽ കൈ­വശപ്പെ­ടു­ത്തു­ന്നവർ­ക്ക് മന്ത്രി­യുടെ മു­ന്നറി­യി­പ്പ്


തി­രു­വനന്തപു­രം : സംസ്ഥാ­ന സർ­ക്കാ­രി­ന്റെ­ സാ­മൂ­ഹി­ക പെ­ൻ­ഷൻ മരണപ്പെ­ട്ടവരു­ടെ­ പേ­രിൽ കൈ­വശപ്പെ­ടു­ത്തു­ന്നവർ­ക്ക് മു­ന്നറി­യി­പ്പു­മാ­യി­ മന്ത്രി­ ടി­.എം.തോ­മസ് ഐസക് രംഗത്തെ­ത്തി­. ഇത്തരക്കാ­ർ­ക്ക് സ്വയം പി­ൻ­വാ­ങ്ങാൻ ഒരവസരം നൽ­കു­മെ­ന്നും സർ­ക്കാർ പി­ടി­ച്ചാൽ കൈ­പ്പറ്റി­യ മു­ഴു­വൻ തു­കയും തി­രി­ച്ചടയ്ക്കേ­ണ്ടി­ വരു­മെ­ന്നും അദ്ദേ­ഹം വ്യക്തമാ­ക്കി­. തന്റെ­ ഫേ­സ്ബു­ക്ക് പേ­ജി­ലൂ­ടെ­യാണ് നർ­മം കലർ­ന്ന രീ­തി­യിൽ അദ്ദേ­ഹം ഇക്കാ­ര്യം പറഞ്ഞത്.

കേ­രള സർ­ക്കാ­രി­ന്റെ­ സാ­മൂ­ഹ്യക്ഷേ­മ പെ­ൻ­ഷന് പരലോ­കത്തും അവകാ­ശി­കളു­ണ്ട്. ഒന്നും രണ്ടു­മല്ല, ഭൂ­വാ­സം വെ­ടി­ഞ്ഞ ഏതാ­ണ്ട് പത്തമ്പതി­നാ­യി­രം ആത്മാ­ക്കളാണ് പെ­ൻ­ഷൻ തു­ക കൊ­ണ്ട് അങ്ങേ­ ലോ­കത്ത് സു­ഭി­ക്ഷമാ­യി­ ജീ­വി­ക്കു­ന്നത്. സർ­ക്കാ­രി­നെ­ സംബന്ധി­ച്ച് ഇതി­ൽ­പ്പരം ആനന്ദമെ­ന്ത്? ഇനി­ പറയു­ന്ന കാ­ര്യം തമാ­ശയല്ല. മരണപ്പെ­ട്ടവരു­ടെ­ പേ­രിൽ ഇപ്പോ­ഴും പെ­ൻ­ഷൻ വാ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു­ എന്ന കാ­ര്യം സർ­ക്കാർ തി­രി­ച്ചറി­ഞ്ഞി­ട്ടു­ണ്ട്. അവരു­ടെ­ പട്ടി­കയും തയ്യാ­റാ­ക്കി­ക്കഴി­ഞ്ഞു­. 

സാ­മൂ­ഹ്യക്ഷേ­മ പെ­ൻ­ഷൻ ഡാ­റ്റാ­ബേ­സി­ലെ­ വി­വരങ്ങളും പഞ്ചാ­യത്തു­കളി­ലെ­ ജനന മരണ രജി­സ്റ്ററി­ലെ­ വി­വരങ്ങളും താ­രതമ്യപ്പെ­ടു­ത്തി­യാണ് പട്ടി­ക തയ്യാ­റാ­ക്കി­യത്. പട്ടി­കയനു­സരി­ച്ച് നി­ലവിൽ പെ­ൻ­ഷൻ വാ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന 31,256 പേർ പഞ്ചാ­യത്ത് രേ­ഖകൾ പ്രകാ­രം ജീ­വി­ച്ചി­രി­പ്പി­ല്ല. എല്ലാ­ മരണവും പഞ്ചാ­യത്തിൽ രജി­സ്റ്റർ ചെ­യ്യു­ന്ന രീ­തി­ ഇപ്പോ­ഴു­മി­ല്ല. അക്കാ­ര്യം നമു­ക്കൊ­ക്കെ­ അറി­യാം. രണ്ടു­ ഡാ­റ്റാ­ബേ­സി­ലെ­ വി­വരങ്ങൾ തമ്മിൽ താ­രതമ്യം ചെ­യ്യു­ന്പോ­ഴു­ള്ള ക്ലറി­ക്കൽ പ്രശ്നങ്ങൾ വേ­റെ­. ഈ പരി­മി­തി­കളൊ­ക്കെ­ മറി­കടന്നാണ് 31,256 പേർ ലി­സ്റ്റി­ൽ­പ്പെ­ട്ടത്. രജി­സ്റ്റർ ചെ­യ്യപ്പെ­ടാ­ത്ത മരണങ്ങളു­ടെ­ കാ­ര്യം കൂ­ടി­ പരി­ഗണി­ക്കു­മ്പോൾ എണ്ണം അമ്പതി­നാ­യി­രം കവി­യു­മെ­ന്നു­ തീ­ർ­ച്ചയാ­യും ഉറപ്പി­ക്കാം. ഇക്കൂ­ട്ടത്തിൽ ഏറ്റവും കൂ­ടു­തൽ പേർ മലപ്പു­റം ജി­ല്ലയി­ലാണ് (5753). രണ്ടും മൂ­ന്നും സ്ഥാ­നങ്ങൾ തൃ­ശൂർ (5468), കോ­ഴി­ക്കോട് (4653) ജി­ല്ലകൾ­ക്കാ­ണ്. പാ­ലക്കാ­ടും (4286) തി­രു­വനന്തപു­രവും (4016) തൊ­ട്ടു­ പി­ന്നി­ലു­ണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കു­റവ് കാ­സർ­ഗോഡ് (337), ഇടു­ക്കി­ (239) ജി­ല്ലകളാ­ണ്.

രേ­ഖകൾ പ്രകാ­രം മരണപ്പെ­ട്ടവരെ­ന്നു­ കാ­ണു­ന്നവരു­ടെ­ പെ­ൻ­ഷൻ വി­തരണം ഓണക്കാ­ലത്ത് നി­ർ­ത്തി­വെ­യ്ക്കാൻ ആവശ്യപ്പെ­ട്ടി­രി­ക്കു­കയാ­ണ്. ഓരോ­ പഞ്ചാ­യത്തി­നും പട്ടി­ക നൽ­കും. പട്ടി­കയി­ലു­ൾ­പ്പെ­ട്ടവർ ജീ­വി­ച്ചി­രി­ക്കു­ന്നോ­ മരി­ച്ചോ­ എന്ന് പഞ്ചാ­യത്ത് സെ­ക്രട്ടറി­ അന്വേ­ഷി­ച്ചു­ റി­പ്പോ­ർ­ട്ടു­ ചെ­യ്യണം. പട്ടി­കയിൽ നി­ന്ന് സ്വയം ഒഴി­വാ­കാൻ എല്ലാ­വർ­ക്കും ഒരു­ അവസരം തരു­ന്നു­. സർ­ക്കാർ കണ്ടു­പി­ടി­ക്കു­കയാ­ണെ­ങ്കിൽ ഇത്തരത്തിൽ കൈ­പ്പറ്റി­യ മു­ഴു­വൻ പണവും തി­രി­ച്ചു­ പി­ടി­ക്കു­മെ­ന്നും മന്ത്രി­ വ്യക്തമാ­ക്കി­.

You might also like

Most Viewed