അഭി­മന്യു­ കൊ­ലപാ­തകം : ക്യാ­ന്പസ് ഫ്രണ്ട് സംസ്ഥാ­ന സെ­ക്രട്ടറി­ പി­ടി­യി­ൽ


കൊ­ച്ചി ­: മഹാ­രാ­ജാസ് കോ­ളേ­ജി­ലെ­ എസ്.എഫ്.‌ഐ നേ­താവ് അഭി­മന്യു­വി­ന്‍റെ­ കൊ­ലപാ­തകത്തിൽ‍ മു­ഖ്യപ്രതി­കളി­ലൊ­രാ­ളാ­യ പ്രതി­ മു­ഹമ്മദ് റി­ഫയെ­ പോലീസ് കസ്റ്റഡി­യി­ലെ­ടു­ത്തു­. ക്യാ­ന്പസ് ഫ്രണ്ടി­ന്‍റെ­ സംസ്ഥാ­ന സെ­ക്രട്ടറി­യും എറണാ­കു­ളം ലോ­ കോ­ളേജ് വി­ദ്യാ­ർ‍­ത്ഥി­യു­മാണ് തലശ്ശേ­രി­ സ്വദേ­ശി­യാ­യ റി­ഫ.

കൊ­ലപാ­തകത്തി­ന്റെ­ സൂ­ത്രധാ­രനാണ് മു­ഹമ്മദ് റി­ഫയെ­ന്ന് പോ­ലീസ് വ്യക്തമാ­ക്കു­ന്നു­. ബംഗളു­രു­വിൽ‍ നി­ന്നാണ് റി­ഫയെ­ പോ­ലീസ് കസ്റ്റഡി­യിൽ‍ എടു­ത്തത്. മു­ഹമ്മദ് റി­ഫയു­ടെ­ നേ­തൃ­ത്വത്തി­ലാണ് ക്യാ­ന്പസ് ഫ്രണ്ട് നേ­താ­ക്കൾ‍ കോ­ളേ­ജി­ലെ­ത്തി­യതെ­ന്ന് പോലീസ് പറഞ്ഞു­. റി­ഫയു­ടെ­ അറസ്റ്റോ­ടെ­ കേ­സിൽ‍ വലി­യ വഴി­ത്തി­രി­വാണ് ഉണ്ടാ­യി­രി­ക്കു­ന്നത്. കൊ­ലപാ­തകത്തിൽ‍ മു­ഖ്യപ്രതി­കളാ­യി­ മു­ഹമ്മദ് എന്ന് പേ­രു­ള്ള രണ്ട് പേ­രു­ണ്ടെ­ന്ന് ആദ്യം മു­തൽ‍ സൂ­ചന ഉണ്ടാ­യി­രു­ന്നു­. ഇതിൽ‍ മു­ഹമ്മദലി­ എന്ന കോ­ളേജ് വി­ദ്യാ­ർ‍­ത്ഥി­യെ­ ജൂ­ലൈ­ 18ന് പോലീസ് അറസ്റ്റ് ചെ­യ്തി­രു­ന്നു­. അതേ­സമയം, പ്രതി­കളെ­ സഹാ­യി­ച്ച ഫസലു­ദ്ദീൻ ഇന്ന് എറണാ­കു­ളം കോ­ടതി­യിൽ കീ­ഴടങ്ങി­.

You might also like

Most Viewed