മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു


കാ­സർ­കോ­ട് : മു­ൻ­മന്ത്രി­യും മു­സ്ലീം ലീഗ് സംസ്ഥാ­ന സെ­ക്രട്ടേ­റി­യറ്റ് അംഗവു­മാ­യ ചെ­ർ­ക്കളം അബ്ദു­ള്ള അന്തരി­ച്ചു­. 76 വയസ്സാ­യി­രു­ന്നു­. ഹൃ­ദയ സംബന്ധമാ­യ അസു­ഖത്തെ­ തു­ടർ­ന്ന് ചി­കി­ത്സയി­ലി­രി­ക്കെ­ ഇന്ന് രാ­വി­ലെ­യോ­ടെ­യാണ് അന്ത്യം സംഭവി­ച്ചത്. കഴി­ഞ്ഞ കു­റച്ചു­നാ­ളു­കളാ­യി­ മംഗലാ­പു­രത്തു­ള്ള സ്വകാ­ര്യ ആശു­പത്രി­യിൽ അദ്ദേ­ഹം ചി­കി­ത്സയി­ലാ­യി­രു­ന്നു­. വ്യാ­ഴാ­ഴ്ച അദ്ദേ­ഹത്തെ­ വീ­ട്ടി­ലേ­യ്ക്ക് മാ­റ്റി­യി­രു­ന്നു­. 

അരനൂ­റ്റാ­ണ്ടി­ലേ­റെ­യാ­യി­ മു­സ്ലിംലീഗ് നേ­തൃ­നി­രയിൽ‍ പ്രവർ‍­ത്തി­ക്കു­ന്ന ചെ­ർ­ക്കളം 1987 മു­തൽ‍ തു­ടർ‍­ച്ചയാ­യി­ നാ­ലു­ തവണ മഞ്ചേ­ശ്വരത്തു­നി­ന്ന്‌ നി­യമസഭയി­ലേ­യ്ക്ക് തിരഞ്ഞെ­ടു­ക്കപ്പെ­ട്ടു­. 2001 മു­തൽ‍ 2004വരെ­ എ.കെ­ ആന്റണി­ മന്ത്രി­സഭയിൽ‍ തദ്ദേ­ശ സ്വയംഭരണ വകു­പ്പ് മന്ത്രി­യാ­യി­. എംഎസ്എഫി­ലൂ­ടെ­ രാ­ഷ്ട്രീ­യത്തി­ലെ­ത്തി­യ ചെ­ർ‍­ക്കളം മു­ഴു­വൻ‍ സമയ രാ­ഷ്‌ട്രീ­യ പ്രവർ­ത്തനത്തിൽ സജീ­വമാ­യി­രു­ന്നു­. 1972 മു­തൽ‍ 1984 വരെ­ മു­സ്ലിംലീഗ് അവി­ഭക്ത കണ്ണൂർ‍ ജി­ല്ലാ­ ജോ­യി­ന്റ് സെ­ക്രട്ടറി­, 1984ൽ‍ കാ­സർ‍­കോട് ജി­ല്ലാ­ ജനറൽ‍­സെ­ക്രട്ടറി­, 1988 മു­തൽ‍ ആറു­വർ‍­ഷം ജി­ല്ലാ­ ജനറൽ‍ സെ­ക്രട്ടറി­, 2002 മു­തൽ‍  ജി­ല്ലാ­പ്രസി­ഡന്റ്‌,  എസ്ടി­യു­ സംസ്ഥാ­ന പ്രസി­ഡന്റ്‌, ന്യൂ­നപക്ഷ പി­ന്നോ­ക്ക വി­കസന കോ­ർ­പ്പറേ­ഷൻ‍ ചെ­യർ‍­മാൻ‍, യു­ഡി­എഫ് കാ­സർ‍­കോട് ജി­ല്ലാ­ ചെ­യർ‍­മാൻ‍, കാ­സർ‍­കോട് സംയു­ക്ത മു­സ്ലിം ജമാ­അത്ത് പ്രസി­ഡന്റ്‌ തു­ടങ്ങി­യ വി­വി­ധ നി­ലകളിൽ പ്രവർ­ത്തി­ച്ചു­. പ്രഥമ ജി­ല്ലാ­ കൗ­ൺ‍­സിൽ‍ അംഗവു­മാ­യി­രു­ന്നു­.

ചെ­ർ‍­ക്കളയി­ലെ­ പരേ­തരാ­യ ബാ­രി­ക്കാട് മു­ഹമ്മദ് ഹാ­ജി­യു­ടെ­യും ആസ്യു­മ്മയു­ടെ­യും മകനാ­ണ്. ഭാ­ര്യ: ആയി­ഷ. മക്കൾ‍: മെ­ഹ്റു­ന്നീ­സ, മുംതാസ് സമീ­റ, സി­.എ മു­ഹമ്മദ് നാ­സർ‍, സി­.എ അഹമ്മദ് കബീർ‍.

You might also like

Most Viewed