ട്രയൽ റണ്ണിന്റെ സാഹചര്യമില്ലെന്ന് മന്ത്രി


ചെ­റു­തോ­ണി ­: കേ­രളത്തിൽ മഴതു­ടരവെ­ ഇടു­ക്കി­ അണക്കെ­ട്ടിൽ ജലനി­രപ്പ് വീ­ണ്ടു­മു­യർ­ന്നു­. ഇന്ന് ഉച്ചയ്ക്ക് മൂ­ന്നു­ മണി­ക്ക് 2395.50 അടി­യാണ് രേ­ഖപ്പെ­ടു­ത്തി­യ ജലനി­രപ്പ്. അണക്കെ­ട്ടി­ന്റെ­ വൃ­ഷ്ടി­പ്രദേ­ശങ്ങളിൽ മഴ തു­ടരു­കയാ­ണ്. എന്നാൽ ട്രയൽ  റൺ ഉടൻ നടത്തേ­ണ്ട സാ­ഹചര്യമി­ല്ലെ­ന്ന് മന്ത്രി­ മാ­ത്യു­ ടി­. തോ­മസ് പറഞ്ഞു­.

തി­ങ്കളാ­ഴ്ച രാ­ത്രി­ ജലനി­രപ്പ് 2395 അടി­യാ­യപ്പോൾ ഡാം തു­റക്കാ­നു­ള്ള സാ­ധ്യത കണക്കി­ലെ­ടു­ത്ത് പെ­രി­യാർ തീ­രദേ­ശവാ­സി­കൾ­ക്ക് അതി­ജാ­ഗ്രതാ­ നി­ർ­ദേ­ശം (ഓറഞ്ച് അലർ­ട്ട്) പ്രഖ്യാ­പി­ച്ചി­രു­ന്നു­. ഓറഞ്ച് അലർ­ട്ട് പ്രഖ്യാ­പി­ച്ചതോ­ടെ­ ഡാ­മിന് സമീ­പമു­ള്ള സു­രക്ഷാ­ ക്രമീ­കരണങ്ങൾ ജി­ല്ലാ­ ഭരണകൂ­ടം ശക്തമാ­ക്കി­. ജലനി­രപ്പ് 2396 അടി­യാ­യാൽ  റെഡ് അലർ­ട്ട് പ്രഖ്യാ­പി­ക്കു­മെ­ന്ന് മന്ത്രി­ എംഎം മണി­ അറി­യി­ച്ചു­. റെഡ് അലർ­ട്ട് പ്രഖ്യാ­പി­ച്ച് 24 മണി­ക്കൂ­റിന് ശേ­ഷമേ­ ഡാം തു­റക്കു­ന്നതി­നെ­ക്കു­റി­ച്ച് അന്തി­മ തീ­രു­മാ­നം ഉണ്ടാ­കൂ­. ഇതി­നി­ടയിൽ പെ­രി­യാർ തീ­രവാ­സി­കൾ ഒഴി­ഞ്ഞാൽ മതി­യാ­കും.

പെ­രി­യാർ തീ­രദേ­ശവാ­സി­കൾ­ക്ക് ജി­ല്ലാ­ കളക്ടറും ജനപ്രതി­നി­ധി­കളും നേ­രി­ട്ടെ­ത്തി­ നോ­ട്ടീസ് നൽ­കി­. ചെ­റു­തോ­ണി­ മു­തൽ ഇടു­ക്കി­ ജി­ല്ലയു­ടെ­ അതി­ർ­ത്തി­യാ­യ കരി­മണൽ  വരെ­യു­ള്ള 400 കെ­ട്ടി­ടങ്ങൾ­ക്കാണ് നോ­ട്ടീസ് നൽ­കി­യത്. അടി­യന്തരഘട്ടങ്ങളിൽ  മണി­ക്കൂ­റു­കൾ­ക്കകം കെ­ട്ടി­ടം ഒഴി­യണമെ­ന്നാണ് ഇതിൽ പറയു­ന്നത്. ഇതൊ­രു­ അറി­യി­പ്പ് മാ­ത്രമാ­ണെ­ന്നും ഈ സമയത്ത് ആശങ്കപ്പെ­ടേ­ണ്ടതി­ല്ലെ­ന്നും ജി­ല്ലാ­ കളക്ടർ ബാ­ബു­ പറഞ്ഞു­. ആളു­കളെ­ മാ­റ്റി­പാ­ർ­പ്പി­ക്കണ്ടതു­മി­ല്ല. അത്തരം ഘട്ടത്തിൽ 12 മണി­ക്കൂ­റെ­ങ്കി­ലും മു­ന്പ് അറി­യി­പ്പ് നൽ­കും. എന്നി­ട്ട് ആളു­കളെ­ സു­രക്ഷി­ത സ്ഥാ­നത്തെ­ത്തി­ക്കും.

അടി­യന്തി­ര സാ­ഹചര്യം ഉണ്ടാ­യാൽ നേ­രി­ടാ­നാ­യി­ വ്യോ­മസേ­നയു­ടെ­ രണ്ട് ഹെ­ലി­കോ­പ്റ്ററു­കൾ  കൊ­ച്ചി­യിൽ സജ്ജമാ­യി­ട്ടു­ണ്ട്. സൈ­ന്യത്തി­ന്റെ­യും തീ­രരക്ഷാ­ സേ­നയു­ടെ­യും ബോ­ട്ടു­കളും ആവശ്യപ്പെ­ട്ടി­ട്ടു­ണ്ട്. വ്യോ­മ-കര സേ­നാംഗങ്ങൾ ഏതു­ നി­മി­ഷവും എത്താൻ തയ്യാ­റാ­യി­ട്ടു­ണ്ട്. ദേ­ശീ­യ ദു­രന്ത പ്രതി­കരണസേ­നയു­ടെ­ ഒരു­സംഘം കൊ­ച്ചി­യി­ലെ­ത്തി­യി­ട്ടുണ്ട്. മറ്റൊ­രു­സംഘം തൃ­ശ്ശൂ­രി­ലെ­ സേനാ­ ആസ്ഥാ­നത്ത് തയ്യാ­റാ­ണ്. 46 പേ­രാണ് ഒരു­ സംഘത്തിൽ. എറണാ­കു­ളത്തെ­ താ­ഴ്ന്നപ്രദേ­ശങ്ങളിൽ  ചെ­റു­ബോ­ട്ടു­കളു­മാ­യി­ തീ­ര രക്ഷാ­സേ­നയു­ണ്ടാ­കും.

You might also like

Most Viewed