ചർക്കയിൽ നൂൽനൂൽക്കുന്ന പരസ്യചിത്രം : മോഹൻലാലിന് വക്കീൽ നോട്ടിസ്


മലപ്പുറം : സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തിൽ, ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ച മോഹൻലാലിന് വക്കീൽ നോട്ടിസ് അയച്ചതായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് പറഞ്ഞു. ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരണങ്ങൾ വ്യാപകമാണെന്നും ശോഭന ജോർജ് പറഞ്ഞു. ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പ്രസംഗിക്കുകയായിരുന്നു ശോഭന ജോർജ്.

ഖാദി ബോർഡിന്റെ പർദയ്ക്ക് ‘ജനാബാ’ എന്നു പേരു നൽകും. മന്ത്രി കെ.ടി.ജലീൽ നിർദേശിച്ച പേരാണിതെന്നു ശോഭന ജോർജ് പറഞ്ഞു. ‘സഖാവ്’ ഷർട്ടുകളുടെ മാതൃക പിന്തുടർന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച് ‘ജനാബ്’ ഷർട്ടുകൾ ഇറക്കണമെന്ന മന്ത്രിയുടെ നിർദേശവും അംഗീകരിച്ചു. സ്ലീവ് ബട്ടണ് സ്വർണനിറമുള്ള ഷർട്ടുകൾ ‘ജനാബ്’ എന്ന പേരിൽ ഇറക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ‘ആദരണീയൻ’ എന്നർഥം വരുന്ന ഉർദു വാക്കാണ് ജനാബെന്നും അതിന്റെ സ്ത്രീലിംഗമാണ് ‘ജനാബാ’ എന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed