കുമ്പസാര രഹസ്യം മറയാക്കി പീഡനം : വൈദികരുടെ മുൻകൂർ‍ ജാമ്യഹർ‍ജി തള്ളി


കോച്ചി : കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ‍ പ്രതികളായ ഓർ‍ത്തഡോക്സ് വൈദികരുടെ മുൻ‍കൂർ‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികരായ എബ്രഹാം വർ‍ഗീസ്, ജെയിംസ് കെ ജോർ‍ജ് എന്നിവരുടെ മുൻ‍കൂർ‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അടുത്ത തിങ്കളാഴ്ചക്കകം കീഴടങ്ങാൻ‍ വൈദികരോട് കോടതി നിർ‍­ദേശിച്ചു.

വൈദികരുടെ വാദം രഹസ്യമായി ജഡ്ജിമാർ‍ ചേംബറിൽ‍ കേൾ‍ക്കുകയും അതുകഴിഞ്ഞ് അന്വേഷണ തൽ‍സ്ഥി­തി റിപ്പോർ‍ട്ട് പരിശോധിക്കുകയും ചെയ്ത ശേഷമാണ് സുപ്രീം കോടതി നടപടി. മുൻ‍കൂർ‍ ജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസുമാരാ­യ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് വൈ­ദികർ‍ വിചാരണ കോടതിയിൽ‍ കീ­ഴടങ്ങണം. വിചാരണ കോടതിയോട് പിന്നീട് സ്ഥിര ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയാണ് ഫാദർ‍ എബ്രഹാം വർ‍ഗീസ്. ജെയിംസ് കെ ജോർ‍ജ് നാലാം പ്രതി­യും. ഇരുവരുടേയും മുൻകൂർ‍ ജാമ്യ ആവശ്യത്തെ സംസ്ഥാന സർ‍ക്കാർ‍ സുപ്രീം കോടതിയിൽ‍ എതിർ‍ത്തി­രുന്നു. കേസിൽ‍ കക്ഷി ചേരാനായി പീഡനത്തിനിരയായ വീട്ടമ്മ നൽ‍­കിയ അപേക്ഷയും ഇന്ന് കോടതി പരിഗണിച്ചു. വൈദികർ‍ക്ക് ജാമ്യം അനുവദിച്ചാൽ‍ അവർ‍ ഭീഷണിപ്പെ­ടുത്താൻ സാധ്യതയുണ്ടെന്ന് വീട്ടമ്മ ചൂണ്ടിക്കാട്ടി.

You might also like

Most Viewed