മു­നന്പത്ത് ബോ­ട്ടിൽ കപ്പലി­ടി­ച്ച് മൂ­ന്ന് മരണം


കൊ­ച്ചി ­: മു­നന്പത്തു­ നി­ന്നും പു­റം കടലിൽ മീൻ പി­ടി­ക്കാൻ പോ­യ ബോ­ട്ടിൽ കപ്പലി­ടി­ച്ച് മൂ­ന്ന് പേർ മരി­ച്ചു­. മു­നന്പത്ത് നി­ന്നും 45 കി­ലോ­മീ­റ്റർ അകലെ­ അന്താ­രാ­ഷ്ട്ര കപ്പൽ­ചാ­ലിൽ ഇന്നലെ രാ­വി­ലെ­ നാല്  മണി­യോ­ടെ­ ചേ­റ്റു­വ അഴി­ക്ക് സമീ­പം പടി­ഞ്ഞാ­റൻ പു­റംകടലി­ലാണ് അപകടമു­ണ്ടാ­യത്. തി­ങ്കളാ­ഴ്ച വൈ­കീ­ട്ട് ഹാ­ർ­ബറിൽ നി­ന്നും പു­റപ്പെ­ട്ട ഓഷ്യാ­നസ് എന്ന ബോ­ട്ടാണ് അപകടത്തിൽ പെ­ട്ടത്. മു­നന്പം സ്വദേ­ശി­യാ­യ പി­.വി­ ശി­വൻ എന്നയാ­ളു­ടെ­ ഉടമസ്ഥതയി­ലു­ള്ള ബോ­ട്ടാണ് ഇത്. 

തമി­ഴ്നാട് സ്വദേ­ശി­കളാ­യ യാ­ക്കോ­ബ്, മണി­ക്കു­ടി­, യു­ഗനാ­ഥൻ എന്നി­വരാണ് മരി­ച്ചത്. മൃ­തദേ­ഹങ്ങൾ കരയ്ക്കെ­ത്തി­ച്ചു­. 14 മത്സ്യത്തൊ­ഴി­ലാ­ളി­കളാണ് ബോ­ട്ടി­ലു­ണ്ടാ­യി­രു­ന്നത്. ഇതിൽ മൂ­ന്ന് പേ­രെ­ രക്ഷപ്പെ­ടു­ത്തി­. എട്ട് പേ­രെ­ കാ­ണാ­താ­യി­. ഇവർ­ക്കാ­യി­ തി­രച്ചിൽ നടത്തു­കയാ­ണ്.

കപ്പലി­ടി­ച്ച് താ­ഴ്ന്ന് പോ­യ ബോ­ട്ടി­ന്‍റെ­ അവശി­ഷ്ടങ്ങളിൽ മൂ­ന്ന് പേർ പി­ടി­ച്ചു­ കി­ടക്കു­കയാ­യി­രു­ന്നു­. ഇവരിൽ രണ്ട് പേ­രെ­യാണ് പരി­ക്കു­കളോ­ടെ­ കരയിൽ എത്തി­ച്ചത്. പരി­ക്കേ­റ്റ രണ്ട്­ പേ­രെ­ ആശു­പത്രി­യിൽ പ്രവേ­ശി­പ്പി­ച്ചു­. മൂ­ന്നാ­മൻ മലയാ­ളി­യാ­ണ്. ഇയാൾ പരി­ക്കേ­ൽ­ക്കാ­തെ­ രക്ഷപെട്ടു. ഇയാൾ ബോ­ട്ടു­കാ­ർ­ക്കൊ­പ്പം രക്ഷാ­പ്രവർ­ത്തനം നടത്താൻ പങ്കുചേർന്നു. ബോ­ട്ടി­ലു­ള്ളവരിൽ 11 പേർ തമി­ഴ്നാ­ട്ടു­കാ­രാ­ണ്. 2 പേർ ബംഗാ­ളിൽ നി­ന്നു­ള്ളവരും ഒരാൾ മലയാ­ളി­യു­മാ­ണ്. 

മുംബൈ­ ആസ്ഥാ­നമാ­യു­ള്ള എം.വി­ ദേശ് ശക്തി­ എന്ന കപ്പലാണ് ബോ­ട്ടി­ലി­ടി­ച്ചതെ­ന്ന് സംശയി­ക്കു­ന്നു­. കപ്പലി­ലു­ള്ളവരെ­ ചോ­ദ്യം ചെ­യ്യാ­നാ­യി­ ഡോ­ണി­യർ എയർ­ക്രാ­ഫ്റ്റ് പു­റപ്പെ­ട്ടു­. ചെ­ന്നൈ­യിൽ നി­ന്നും ഇറാ­ഖി­ലെ­ ബസ്രയി­ലേ­യ്ക്ക് പോ­കു­കയാ­യി­രു­ന്നു­ ഈ കപ്പലെ­ന്നാണ് ലഭി­ക്കു­ന്ന വി­വരം.

ബോ­ട്ടി­ലി­ടി­ച്ചതിന് പി­ന്നാ­ലെ­ കപ്പൽ നി­ർ­ത്തി­യെ­ന്നും പി­ന്നീട് കു­റച്ചു­ സമയത്തി­നകം മു­ന്നോ­ട്ടു­ നീ­ങ്ങു­കയാ­യി­രു­ന്നു­വെ­ന്നും മത്സ്യബന്ധന ബോ­ട്ടി­ന്‍റെ­ സ്രാ­ങ്ക് എഡ്‌വിൻ പോ­ലീ­സി­നോട് പറഞ്ഞു­. ഇടി­യു­ടെ­ ശക്തി­യിൽ ബോ­ട്ട് രണ്ടാ­യി­ പി­ളർ­ന്നു­ പോ­യെ­ന്നും അപകടം നടക്കു­ന്ന സമയം താ­നൊ­ഴി­കെ­ ബാ­ക്കി­യു­ള്ളവരെ­ല്ലാം ഉറങ്ങു­കയാ­യി­രു­ന്നു­വെ­ന്നും ഇയാൾ പോ­ലീ­സി­നോട് പറഞ്ഞു­. എഡ്‌വിന് പു­റമേ­ രണ്ട് പേർ കൂ­ടി­യാണ് അപകടത്തിൽ നി­ന്നും രക്ഷപെ­ട്ടത്.

ബോ­ട്ട് തകരു­ന്പോൾ തൊ­ട്ടടു­ത്തു­ണ്ടാ­യി­രു­ന്ന മറ്റൊ­രു­ ബോ­ട്ടാണ് രക്ഷാ­പ്രവർ­ത്തനം തു­ടങ്ങി­യത്. ഇവർ വി­വരമറി­യി­ച്ചതി­നേ­ത്തു­ടർ­ന്ന് മറ്റ് മത്സ്യബന്ധന ബോ­ട്ടു­കൾ സംഭവസ്ഥലത്തേ­യ്ക്ക് എത്തി­ച്ചേ­രു­കയാ­യി­രു­ന്നു­.

You might also like

Most Viewed