ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്കു മടങ്ങിവരുന്നു


തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്കു മടങ്ങിവരുന്നു. ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മിൽ ധാരണയായി. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം.

ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ജയരാജന്‍ വീണ്ടും മന്ത്രിയാകുമ്പോള്‍, ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയ ആളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

You might also like

Most Viewed