ഇടുക്കിയിൽ ജലനിരപ്പ് വളരെ വേഗം ഉയരുന്നു


തൊടുപുഴ : ഇടുക്കിയിൽ ജലനിരപ്പ് വളരെ വേഗം ഉയരുന്നു. നാലുമണിക്ക് ജലനിരപ്പ് 2397.14 അടിയായി. ഇന്നലെ രാത്രി ഒൻപതിന് 2396.28 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റർ മഴ ലഭിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാൽ പരീക്ഷണ തുറക്കൽ (ട്രയൽ റൺ) നടത്താനാണു സർക്കാരിന്റെ തീരുമാനം.

മണിക്കൂറിൽ 0.06 അടി എന്ന നിരക്കിലാണു ജലനിരപ്പുയരുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ നാളെ വൈകിട്ട് ആറോടെ ജലനിരപ്പ് 2398 അടിയിലെത്തുമെന്നാണു കരുതുന്നതെന്നു കെഎസ്ഇബി. ജലനിരപ്പ് 2398 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തുടർന്ന് 24 മണിക്കൂറുകൾക്കുശേഷം ഷട്ടറുകൾ തുറക്കും.

You might also like

Most Viewed