വണ്ണപ്പുറം ആഭിചാരക്കൊല : പ്രതികൾ മൃതദേഹങ്ങളോട് അനാദരവ് കാട്ടി


കോട്ടയം : വണ്ണപ്പുറം കൂട്ടക്കോല കേസിലെ ഇന്നലെ കേസിലെ മു­ഖ്യപ്രതി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ‍ ഹാജരാക്കി. പ്രതികൾ‍ സ്ത്രീകളുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പോലീസ്. കൃത്യം നടത്തിയശേഷമാണ് അനാ­ദരവ് കാട്ടിയതെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ച് പോലീസ് കൂടുതൽ‍ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ തൊടുപുഴ കീരിക്കോടി സാലി­ ഭവനിൽ‍ ലിബീഷ് ബാബുവിനെ (28) കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ‍ വിട്ടുകൊടുത്തു. ഇന്ന് ലിബീഷുമായി തെളി­വെടുക്കും. കന്പകക്കാനം സ്വദേശി കൃഷ്ണൻ‍ (52), ഭാര്യ സുശീല (50), മകൾ‍ ആർ‍ഷ (21), മകൻ‍ അർ‍ജുൻ‍ (18) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടു­ത്തി കുഴിച്ചുമൂടിയ കേസിലാണ് ഇവർ‍ അറസ്റ്റിലായത്. അനീഷി­നെ ഇന്നലെ നേര്യമംഗലത്തെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ‍ നിന്നാണ് തൊടുപുഴ ഡി.വൈ.എസ്.പി കെ.പി.ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ലിബീഷാണ് ഇരുവരുടെയും മൃദേഹങ്ങളിൽ‍ നിന്ന് സ്വർ‍­ണാഭരണങ്ങൾ‍ ഊരിയെടുത്തത്. കേസിൽ‍ തങ്ങൾ‍ ഒരിക്കലും പി­ടിക്കപ്പെടില്ലെന്നാണ് ഇവർ‍ കരു­തിയത്. കോഴിയെ വെട്ടി ആഭി­ചാര ക്രിയകൾ‍ നടത്തിയതിനാൽ‍ ഇവരുടെ ചെയ്തികൾ‍ തെളിഞ്ഞു­ വരില്ലെന്നും മറ്റാരെയെങ്കിലും പ്രതികളാക്കി കേസ് തേഞ്ഞുമാഞ്ഞു­ പോവുമെന്നാണ് കരുതിയതെന്നും അനീഷ് പോലീസിനോട് പറഞ്ഞു. കുറച്ചുനാളായി തന്റെ മാന്ത്രിക വി­ദ്യ ഫലവത്താവുന്നില്ല എന്നും അനീഷ് പോലീസിനോട് പറഞ്ഞു.

അതസമയം, കൊല്ലത്ത് സീ­രിയൽ‍ നടി ഉൾ‍പ്പെട്ട കള്ളനോട്ട് സംഘത്തെ കൊല്ലപ്പെട്ട കൃഷ്ണന് പരിചയമുണ്ടായിരുന്നുവെന്ന് അറിയുന്നു. സീരിയൽ‍ നടിയുടെ കൊല്ലത്തുള്ള വീട്ടിൽ‍ കൃഷ്ണൻ‍ പലതവണ മന്ത്രവാദങ്ങൾ‍ക്കും മറ്റും പോയിട്ടുണ്ടെന്നാണ് പറയപ്പെ­ടുന്നത്. എന്നാൽ‍, കൊലപാതകവു­മായി കള്ളനോട്ട് സംഘത്തിന് ബന്ധമില്ലെന്ന് ജില്ലാ പോലീസ് മേധാവി ക.ബി വേണുഗോപാൽ‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷി­ക്കുമന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed