ചെ­റു­തോ­ണി­ അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർ­ത്തി­


സെ­ക്കൻ­ഡിൽ പു­റത്തേ­ക്കു­പോ­കുന്നത് 5,00,000 ലീ­റ്റർ (500 ക്യു­മെ­ക്സ്) വെ­ള്ളം 

ഇടു­ക്കി ­: ശക്തമാ­യ നീ­രൊ­ഴു­ക്കും മഴയും തു­ടരു­ന്നതി­നാൽ ഇടു­ക്കി­ ഡാ­മി­ന്‍റെ­ ഭാ­ഗമാ­യ ചെ­റു­തോ­ണി­യി­ലെ­ അഞ്ചാ­മത്തെ­ ഷട്ടറും ഉയർ­ത്തി­. നി­ലവിൽ മൂ­ന്ന്­ ഷട്ടറു­കൾ ഒരു­ മീ­റ്റർ വീ­തവും രണ്ടെ­ണ്ണം 50 സെ­ന്റി­മീ­റ്ററു­മാണ് ഉയർ­ത്തി­യി­രു­ന്നത്. ഇതോ­ടെ­ സെ­ക്കൻ­ഡിൽ 5,00,000 ലീ­റ്റർ (500 ക്യു­മെ­ക്സ്) വെ­ള്ളം പു­റത്തേ­ക്കു­പോ­കുന്നുണ്ട്. എന്നാൽ, പുറത്തേയ്ക്കൊഴുകുന്നതിനെക്കാൾ കൂടുതൽ ജലമാണ് ഇടുക്കി ഡാമിലേയ്ക്ക് ഒഴുകിയെത്തുന്നത്. അഞ്ച് ഷട്ടറു­കളും എത്ര നേ­രത്തേ­യ്ക്ക് ഉയർ­ത്തി­ െവയ്ക്കു­മെ­ന്ന് കെ­എസ്ഇബി­ ഇതു­വരെ­ വ്യക്തമാ­ക്കി­യി­ട്ടി­ല്ല.

രാ­വി­ലെ­ ഷട്ടർ 40 സെ­ന്റി­മീ­റ്റർ ഉയർ­ത്തി­ 1,25,000 ലക്ഷം ലീ­റ്റർ വെ­ള്ളമാണ് പു­റത്തേ­യ്ക്ക്­ വി­ട്ടി­രു­ന്നത്. ഒരു­ മണി­ക്കു­ള്ള റീ­ഡിംഗ് അനു­സരി­ച്ച് 2401.60 അടി­യാ­ണ്­ ജലനി­രപ്പ്. പരമാ­വധി­ സംഭരണശേ­ഷി­ 2403 അടി­യാ­ണ്. അർദ്­ധരാ­ത്രി­യിൽ 2400.38 അടി­യാ­യി­രു­ന്നു­ ഡാ­മി­ലെ­ ജലനി­രപ്പ്. അണക്കെ­ട്ടി­ലേ­യ്ക്കു­ള്ള നീ­ഴൊ­ഴു­ക്ക്­ തു­ടരു­ന്ന സാ­ഹചര്യത്തിൽ കെ­എസ്ഇബി­ ഇന്നലെ­ത്തന്നെ­ റെഡ് അലർ­ട്ട് പു­റപ്പടു­വി­ച്ചിരുന്നു­. 

ഷട്ടർ തുറന്നതോടെ വലി­യ അളവിൽ വെ­ള്ളം കു­ത്തി­യൊ­ലി­ച്ചെ­ത്തി­ ഉച്ചയ്ക്ക് രണ്ട് മണി­യോ­ടെ­ ചെ­റു­തോ­ണി­ നഗരത്തി­ലെ­ പാ­ലം കവി­ഞ്ഞ് വെ­ള്ളം ഒഴു­കി­. ഇത് മി­നി­റ്റു­കൾ­ക്കു­ള്ളിൽ വീ­ണ്ടും ഉയർ­ന്ന് പാ­ലത്തിന് മു­കളി­ലൂ­ടെ­ ശക്തി­യാ­യി­ ഒഴു­കി­. കരയോട് ചേ­ർ­ന്ന് മരങ്ങളും കാ­ടു­പടലങ്ങളും തൂ­ത്തെ­ടു­ത്താണ് ജലത്തി­ന്റെ­ പ്രവാ­ഹം. ചെ­റു­തോ­ണി­ പട്ടണത്തിൽ റോ­ഡി­ന്റെ­ വശങ്ങൾ ഇടി­ഞ്ഞു­.

എറണാ­കു­ളം ജി­ല്ലയി­ലെ­ താ­ഴ്ന്ന പ്രദേ­ശങ്ങളെല്ലാം വെ­ള്ളത്തി­നടിയിലാ­യി­. ഇതി­നെ­ തു­ടർ­ന്ന് എറണാ­കു­ളും, തൃ­ശ്ശൂർ ജി­ല്ലകളി­ലെ­ സർ­ക്കാർ സ്ഥാ­പനങ്ങൾ­ക്ക് ഇന്ന് ഉച്ചയ്ക്ക് ശേ­ഷം അവധി­ പ്രഖ്യാ­പി­ച്ചു­. ചീഫ് സെ­ക്രട്ടറി­യാണ് ഇതു­സംബന്ധി­ച്ച നി­ർ­ദ്ദേ­ശം പു­റപ്പെ­ടു­വി­ച്ചത്.  ഇടു­ക്കി­യി­ലെ­ എല്ലാ­ ഷട്ടറു­കളും തു­റന്ന സാ­ഹചര്യത്തിൽ എറണാ­കു­ളത്തും ജാ­ഗ്രതാ­നി­ർ­ദ്ദേ­ശം പു­റപ്പെ­ടു­വി­ച്ചി­ട്ടു­ണ്ട്. 

അതേ­സമയം, ആലു­വ മണപ്പു­റത്തിന് സമീ­പത്ത് നി­ന്നു­ള്ള കടകൾ അടപ്പി­ച്ചു­. ആലു­വ മണപ്പു­റം പൂ­ർ­ണ്ണമാ­യും വെ­ള്ളത്തി­നടി­യി­ലാ­യതോ­ടെ­ നാ­ളത്തെ­ കർക്കിടക ബലി­തർ­പ്പണത്തെ­ ബാ­ധി­ക്കാൻ സാ­ധ്യതയു­ണ്ട്.

You might also like

Most Viewed