ഇ.പി­ ജയരാ­ജന് വ്യവസാ­യ വകു­പ്പ് നൽ­കി­യേ­ക്കും


തി­രു­വനന്തപു­രം : മന്ത്രി­സഭയിൽ‍ അഴി­ച്ചു­പണി­ നടത്താൻ സി­പി­എം സെ­ക്രട്ടേ­റി­യറ്റിൽ‍ ധാ­രണ.  ഇതോടെ സി­.പി­.എം നേ­താ­വും മു­ൻ­മന്ത്രി­യു­മാ­യി­രു­ന്ന ഇ.പി­ ജയരാ­ജൻ മന്ത്രി­സഭയി­ലേ­യ്ക്ക് തിരിച്ചെത്താൻ സാധ്യതയേറി. മു­ന്‍പ് ജയരാജൻ കൈ­കാ­ര്യം ചെ­യ്തി­രു­ന്ന വ്യവസാ­യ, കാ­യി­ക വകു­പ്പു­കൾ‍ തന്നെ അദ്ദേഹത്തിന് മടക്കി­ നൽ­കു­മെ­ന്നാണ് റി­പ്പോ­ർ­ട്ട്. നി­ലവിൽ വ്യവസാ­യ വകു­പ്പി­ന്റെ­ ചു­മതലയുള്ള എ.സി­ മൊ­യ്ദ്ദീന് തദ്ദേ­ശ സ്വയം ഭരണം നൽ­കും. കെ­.ടി­ ജലീ­ലിന് ഉന്നത വി­ദ്യാ­ഭ്യാ­സം, സാ­മൂ­ഹ്യ ക്ഷേ­മം എന്നീ­ വകു­പ്പു­കൾ നൽ­കാ­നും തീ­രു­മാ­നമാ­യി­ട്ടു­ണ്ട്.

2016 ഒക്ടോ­ബർ 14നാണ് ബന്ധു­നി­യമന വി­വാ­ദത്തെ­ തു­ടർ­ന്ന് പി­ണറാ­യി­ മന്ത്രി­സഭയി­ലെ­ രണ്ടാ­മനും സി­.പി­.എം കേ­ന്ദ്രകമ്മി­റ്റി­ അംഗവു­മാ­യ ഇ.പി­ ജയരാ­ജൻ പു­റത്താ­കു­ന്നത്. ജയരാ­ജന്റെ­ ഭാ­ര്യാ­സഹോ­ദരി­യും കേ­ന്ദ്രകമ്മി­റ്റി­ അംഗവു­മാ­യ പി­.കെ­ ശ്രീ­മതി­യു­ടെ­ മകൻ പി­.കെ­ സു­ധീർ നന്പ്യാ­രെ­ വ്യവസാ­യവകു­പ്പിന് കീ­ഴി­ലെ­ പൊ­തു­മേ­ഖലാ­ സ്ഥാ­പനത്തിൽ എം.ഡി­യാ­യും ജയരാ­ജന്റെ­ സഹോ­ദരപു­ത്രന്റെ­ ഭാ­ര്യ ദീ­പ്തി­ നി­ഷാ­ദി­നെ­ മറ്റൊ­രു­ സ്ഥാ­പനത്തിൽ ജനറൽ മനേ­ജരാ­യും നി­യമി­ച്ചതടക്കമുള്ള ബന്ധു­നി­യമന പരന്പരകളാണ് ജയരാ­ജന്റെ­ മന്ത്രി­ക്കസേ­ര തെ­റി­പ്പി­ച്ചത്. മന്ത്രി­യാ­യി­ 142ാം ദി­വസമാ­യി­രു­ന്നു­ ജയരാ­ജന്റെ­ രാ­ജി­.

You might also like

Most Viewed