കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ  11 ജില്ലകളിൽ വീണ്ടും അതീവ ജാഗ്രത നിർദേശം നൽകികൊണ്ട് റെഡ് അലർട്ട് പ്രഖ്യപിച്ചു.കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കാസർഗോഡും കൊല്ലത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദം  കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ കനത്ത ജാഗ്രത പാലിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന നിര്‍ദേശം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.







You might also like

Most Viewed