അതിശക്തമായ മഴ ഇനി പെയ്യില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം


തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. അതിനുശേഷം മഴയുടെ അളവില്‍ കുറവുണ്ടാകും.

ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രമേ ജനങ്ങള്‍ വിശ്വസിക്കാവൂ എന്നും തെറ്റായ സന്ദേശങ്ങള്‍ കണ്ടു പരിഭ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.


You might also like

Most Viewed