മഴയുടെ ശക്തികുറയുന്നു; സംസ്ഥാനത്തെ റെഡ് അലേർട്ട് പിൻവലിച്ചു


കൊച്ചി: സംസ്ഥാനത്തെ റെഡ് അലേർട്ട് പിൻവലിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഉണ്ടായിരുന്ന റെഡ് അലേർട്ട് കൂടിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. എന്നാൽ 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്നുണ്ട്. പലസ്ഥലങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.അതേസമയം ഏഴ് ജില്ലകളിൽ വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.മഴ കുറഞ്ഞതോടെ വിവിധയിടങ്ങളിൽ ഗതാഗതം പുനസ്ഥാപിച്ചു. ചാലക്കുടി ദേശീയപാത, വയനാട്-താമരശ്ശേരി ചുരം, എറണാകുളം-തൃശൂർ ദേശീയപാത എന്നിവിടങ്ങളിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെഎസ്ആർടിസി ഉൾപ്പെടെയുള്ളവ സർവീസ് നടത്തുന്നുണ്ട്.

You might also like

Most Viewed