കെവിൻ കൊലപാതകം; കുറ്റപത്രം സമർ‍പ്പിച്ചു : 12 പേർ‍ക്കെതിരെ കൊലക്കുറ്റം


കോട്ടയം : കെവിനെ തട്ടിക്കൊണ്ടുപൊയി കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കു­റ്റപത്രത്തിൽ കെവിന്റെ ഭാര്യാ സഹോദരൻ ഷാനു ചാക്കോയുൾപ്പടെ 12 പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കെവിൻ കൊല്ലപ്പെട്ടിട്ട് 85­ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പി­ച്ചത്. ഏറ്റമാനൂർ മജിസ്‌ട്രേറ്റ് കോടതിയി­ലാണ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യ പ്രതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ്. വൈരാഗ്യത്തിന് കാരണം കെവിനും നീനുമായുള്ള ബന്ധമാ­ണ്. നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചേർത്തി­ട്ടുള്ളത്. 186 സാക്ഷികളും 118 രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം. പ്രതികൾ കെവിനെ ഓടിച്ച് പുഴയിൽ ചാടിക്കുകയാ­യിരുന്നു. നീനുവിന്റെ ബന്ധു നിയാസ് ഉൾപ്പടെയുള്ളവരാണ് ആയുധങ്ങളുമായി പിന്തുടർന്ന് കെവിനെ ഓടിച്ചതെന്നും കു­റ്റപത്രത്തിൽ പറയുന്നു.

You might also like

Most Viewed