കൈത്താങ്ങേകിയ സുമനസ്സുകൾക്കു നന്ദി അറിയിച്ച് മോഹൻലാൽ


കൊച്ചി : മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങേകിയ സുമനസ്സുകൾക്കു നന്ദി അറിയിച്ച് നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണു മോഹന്‍ലാല്‍ ആരാധകരോടു നന്ദി പറഞ്ഞത്. "വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതാശ്വാസം എത്തിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. നമ്മൾ പ്രതിബദ്ധങ്ങളെ അതിജീവിക്കും." എന്നാണ് മോഹന്‍ലാലിന്റെ വീഡിയോയുടെ ഉള്ളടക്കം.

You might also like

Most Viewed