പ്രളയം തകർ­ത്തത് പ്രവാ­സി­ മനസ്സു­കളെ­യും


കേ­രളത്തിൽ ലക്ഷക്കണക്കി­നാ­ളു­കൾ പ്രളയക്കെ­ടു­തി­യു­ടെ­ തി­ക്ത ഫലം അനു­ഭവി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്പോൾ ലോ­കത്തെ­ല്ലാ­യി­ടത്തു­മു­ള്ള പ്രവാ­സി­ മലയാ­ളി­കളും അതി­ന്റെ­ ആഘാ­തം അനു­ഭവി­ക്കു­ന്ന കാ­ഴ്ചയാണ് കാ­ണാൻ കഴി­യു­ന്നത്. പ്രത്യേ­കി­ച്ച് രൂ­പയു­ടെ­ മൂ­ല്യത്തിൽ വലി­യ തോ­തി­ലു­ള്ള ഇടി­വും കൂ­ടി­യു­ള്ള സാ­ഹചര്യത്തിൽ പ്രവാ­സി­ മലയാ­ളി­കൾ­ക്ക് വരാ­നി­രി­ക്കു­ന്ന നാ­ളു­കളിൽ വലി­യ തോ­തി­ലു­ള്ള സാ­ന്പത്തി­ക പ്രശ്നങ്ങളാണ് അഭി­മു­ഖീ­കരി­ക്കേ­ണ്ടി­ വരി­ക. കേ­രളത്തിൽ പ്രളയ ബാ­ധി­ത പ്രദേ­ശങ്ങളിൽ വീ­ടു­കളുള്ള നി­രവധി­ പ്രവാ­സി­കളു­ടെ­ വീ­ടു­കൾ പൂ­ർ­ണ്ണമാ­യോ­ ഭാ­ഗി­കമാ­യോ­ ഇല്ലാ­താ­യി­. ആലപ്പു­ഴ, ചെ­ങ്ങന്നൂർ, പറവൂർ, ആലു­വ, തൃ­ശ്ശൂർ, എറണാ­കു­ളം തു­ടങ്ങി­യ വി­വി­ധ പ്രദേ­ശങ്ങളി­ലു­ള്ള ബഹ്‌റൈൻ പ്രവാ­സി­കൾ അവരു­ടെ­ നാ­ട്ടി­ലു­ണ്ടാ­യ പ്രളയക്കെ­ടു­തി­യു­ടെ­ നടു­ക്കത്തിൽ നി­ന്നും ഇനി­യും മോ­ചി­തരാ­യി­ട്ടി­ല്ല. നാ­ട്ടി­ലേയ്­ക്ക് അവധി­ക്ക് പോ­യവർ­ക്ക് പലർ­ക്കും തി­രി­ച്ചു­വരാൻ കഴി­യാ­ത്ത സാ­ഹചര്യമാ­ണെ­ങ്കിൽ നാ­ട്ടിൽ പോ­കാ­ത്തവർ­ക്ക് അവരു­ടെ­ ബന്ധു­ജനങ്ങളു­ടെ­യും വീ­ടി­ന്റെ അവസ്ഥയും ഓ­ർ­ത്തു­ള്ള ആധി­യാണ് നി­ലനി­ൽ­ക്കു­ന്നത്. 

പ്രവാ­സലോ­കത്തെ­ത്തി­ വർ­ഷങ്ങൾ കഴി­ഞ്ഞാണ് സ്വന്തം മണ്ണിൽ ഒരു­ വീട് കെ­ട്ടി­പ്പൊ­ക്കു­ക എന്ന ലക്ഷ്യത്തി­ലേ­യ്ക്ക് പലരും എത്തു­ന്നത്. വലി­യ ഒരു­ കു­ടുംബത്തി­ന്റെ­ ചു­മതല മു­ഴു­വൻ തലയി­ലേ­റ്റി­ പ്രവാ­സ ലോ­കത്തെ­ത്തു­ന്ന മലയാ­ളി­കളിൽ പലർ­ക്കും ഇത്തരം ഒരു­ വീട് കെ­ട്ടി­പ്പൊ­ക്കാൻ പത്തോ­ ഇരു­പതോ­ വർ­ഷം വേ­ണ്ടി­വരു­ന്നു­. ഇങ്ങനെ­ വീ­ടു­ണ്ടാ­ക്കി­ക്കഴി­യു­ന്പോ­ഴയ്ക്കും അതു­വരെ­ ഉണ്ടാ­ക്കി­യ സന്പാ­ദ്യമെ­ല്ലാം അതി­നു­വേ­ണ്ടി­ ചി­ലവഴി­ച്ചി­ട്ടു­മു­ണ്ടാ­കും. അതു­കൊ­ണ്ടു­ തന്നെ­ പ്രവാ­സലോ­കത്ത് പി­ന്നീ­ടും പലരും തു­ടരു­ന്നു­. അങ്ങനെ­ ജീ­വി­തം രണ്ട്­ ഭാ­ഗത്ത് നി­ന്നും കൂ­ട്ടി­ക്കെ­ട്ടാൻ പാ­ടു­പെ­ടു­ന്നതി­നി­ടയിൽ ഉണ്ടാ­യ ഈ വലി­യ ദു­രന്തം പ്രവാ­സലോ­കത്തെ­ പലരെ­യും അസ്തപ്രജ്ഞരാ­ക്കി­യി­രി­ക്കു­കയാ­ണ്. അതു­പോ­ലെ­ തന്നെ­ ഉപരി­പഠനത്തി­ന് ­വേ­ണ്ടി­ മക്കളു­ടെ­ വി­ദ്യാ­ഭ്യാ­സ വാ­യ്‌പകൾ അടക്കം എടു­ത്തു­കൊ­ണ്ട് ജീ­വി­തം കരു­പ്പി­ടി­പ്പി­ക്കാൻ ശ്രമി­ച്ച ഇടത്തരക്കാ­രാ­യ നി­രവധി­ പേർ സർ­വ്വതും നഷ്ടപ്പെ­ട്ട അവസ്ഥയിൽ കഴി­യു­ന്നു­ണ്ട്. ഓരോ­ന്നി­നും ഇനം തി­രി­ച്ചു­ള്ള നഷ്ടപരി­ഹാ­രം ലഭ്യമാ­ക്കു­മെ­ന്ന് സർ­ക്കാർ ഉറപ്പ് നൽ­കു­ന്പോ­ഴും വ്യക്തി­പരമാ­യി­ ഉണ്ടാ­യ പല നഷ്ടക്കണക്കു­കളും എണ്ണി­ത്തി­ട്ടപ്പെ­ടു­ത്താൻ കഴി­യാ­ത്തതാ­ണെ­ന്ന് പല പ്രവാ­സി­കളും പറഞ്ഞു­. പലരു­ടെ­യും വാ­ഹനങ്ങൾ നഷ്ടപ്പെ­ട്ടു­. വീ­ട്ടു­പകരണങ്ങൾ എല്ലാം തന്നെ­ പു­തി­യവ വാ­ങ്ങണം, അത് കൂ­ടാ­തെ­ പ്രവാ­സലോ­കത്ത് നി­ന്ന് പോ­യവരു­ടെ­ പലരു­ടെ­യും അവധി­ അവസാ­നി­ച്ചി­രി­ക്കു­കയാ­ണ്. 

നെ­ടു­ന്പാ­ശ്ശേ­രി­ വി­മാ­നത്താ­വളത്തിൽ നി­ന്ന് മടക്ക ടി­ക്കറ്റ് എടു­ത്ത പലർ­ക്കും യാ­ത്ര മാ­റ്റി­വെ­ക്കേ­ണ്ടി­ വന്നു­. ഓണം ആഘോ­ഷി­ക്കാൻ നാ­ട്ടി­ലേ­യ്ക്ക് പോ­യ പലർ­ക്കും വീ­ട്ടി­ലേ­യ്ക്ക് എത്താൻ തന്നെ­ ആയി­ല്ല. കൊ­ച്ചി­യി­ലേ­യ്ക്ക് പു­റപ്പെ­ട്ട ഫ്‌ളൈ­റ്റു­കൾ പലതും ബാംഗ്ളൂർ അടക്കമു­ള്ള വി­മാ­നത്താ­വളങ്ങളി­ലേ­യ്ക്ക് തി­രി­ച്ചു­വി­ട്ടപ്പോ­ഴേ­യ്ക്കും അവി­ടെ­ നി­ന്നു­ള്ള റോഡ് ഗതാ­ഗതം അടച്ചത് മൂ­ലമു­ള്ള ദു­രി­തങ്ങളും നഷ്ടങ്ങളും തി­ട്ടപ്പെ­ടു­ത്താ­നാ­വാ­ത്തതാ­ണെ­ന്ന് നാ­ട്ടി­ലേ­യ്ക്ക് പോ­യ കോ­ട്ടയം സ്വദേ­ശി­നി­യാ­യ ഒരു­ വീ­ട്ടമ്മ പറയു­ന്നു­. ബഹ്‌റൈ­നി­ലെ­ വി­വി­ധ കന്പനി­കളിൽ ജോ­ലി­ ചെ­യ്യു­ന്ന, നാ­ട്ടി­ലേ­യ്ക്ക് പോ­യി­ട്ടു­ള്ള കൊ­ച്ചി­യി­ലും പരി­സരത്തു­മു­ള്ള പലരും അവധി­ നീ­ട്ടു­കയോ­ മറ്റ് വി­മാ­നത്താ­വളങ്ങൾ വഴി­ വരാ­നു­ള്ള ശ്രമങ്ങളോ­ നടത്തി­ക്കൊ­ണ്ടി­രി­ക്കു­കയാ­ണ്.

‘പ്രവാ­സം അവസാ­നി­പ്പി­ക്കണമെ­ന്ന് കരു­തി­യതാ­... ഇനി­ തു­ടരു­ക തന്നെ­’...

വർ­ഷങ്ങളാ­യു­ള്ള പ്രവാ­സ ജീ­വി­തം മടു­ത്തു­. ഇനി­ ബന്ധു­ക്കൾ­ക്കൊ­പ്പം കു­റച്ചു­കാ­ലം ജനി­ച്ച മണ്ണിൽ കൃ­ഷി­യും മറ്റു­മാ­യി­ കഴി­യണം. പക്ഷെ­ ഇനി­ അതെ­ന്ന് നടപ്പി­ലാ­കാ­നാ­? ഇത് ബഹ്‌റൈ­നി­ലെ­ ഒരു­ കന്പനി­യിൽ സെ­ക്യു­രി­റ്റി­ ജോ­ലി­ ചെ­യ്യു­ന്ന ആലപ്പു­ഴ സ്വദേ­ശി­യു­ടെ­ വാ­ക്കാ­ണെ­ങ്കി­ലും പ്രവാ­സം മതി­യാ­ക്കി­ നാ­ട്ടിൽ പോ­കാൻ തീ­രു­മാ­നി­ച്ചി­രു­ന്ന നി­രവധി­ പ്രവാ­സി­കളു­ടെ­ മനസി­ലെ­ ആശങ്കയാണ് അദ്ദേ­ഹം പങ്കു­വെ­യ്ക്കു­ന്നത്. 

പലരു­ടെ­യും നി­ലവി­ലെ­ പ്രവാ­സം ദു­രി­തത്തി­ന്റെ­താ­ണെ­ങ്കി­ലും ഇതി­നേ­ക്കാൾ ദു­രി­താ­വസ്ഥയിൽ ആയി­ട്ടു­ള്ള കേ­രളത്തി­ലേ­യ്ക്ക്­ പോ­യി­ട്ട് ഇനി­യെ­ന്ത് എന്നു­ള്ള അവസ്ഥയാണ്‌ പലരും ആലോ­ചി­ക്കു­ന്നത്. ലോ­ണെ­ടു­ത്തും പലരിൽ നി­ന്നും കടം വാ­ങ്ങി­ വി­സയും വി­മാ­നടി­ക്കറ്റും സംഘടി­പ്പി­ച്ച് എങ്ങി­നെ­യോ­ ഇവി­ടെ­ എത്തി­ച്ചേ­ർ­ന്നവരാണ് പലരും. അതിൽ ചി­ലരെ­ല്ലാം നല്ല നി­ലയി­ലു­ള്ള ജോ­ലി­യിൽ കയറി­പ്പറ്റി­യെ­ങ്കി­ലും ബഹു­ഭൂ­രി­പക്ഷം പ്രവാ­സി­കളും ഇടത്തരം സാ­ന്പത്തി­ക സ്ഥി­തി­യി­ലു­ള്ളവരാ­ണ്. കാ­ലം ഏറെ­യാ­യി­ ഇവി­ടെ­ ജീ­വി­ച്ചു­കഴി­ഞ്ഞപ്പോൾ ഇനി­ നാ­ട്ടിൽ എന്തെ­ങ്കി­ലും ജോ­ലി­ സംഘടി­പ്പി­ച്ച് മക്കളോ­ടൊ­പ്പം കഴി­യാ­മെ­ന്ന് കരു­തി­യി­രു­ന്ന പലരു­ടെ­യും സ്വപ്നങ്ങളെ­ പ്രളയം വി­ഴു­ങ്ങി­.

 പ്രളയം വി­ഴു­ങ്ങി­യത് പ്രവാ­സ വി­പണി­യേ­യും

പ്രളയം കേ­രളത്തിൽ സർ­വ്വവും നശി­പ്പി­ച്ചപ്പോൾ അതി­ന്റെ­ പ്രത്യാ­ഘാ­തങ്ങൾ ലോ­കത്തെ­ല്ലാ­യി­ടത്തു­മു­ള്ള മലയാ­ളി­കളെ­യും സാ­രമാ­യി­ ബാ­ധി­ച്ചു­. ബഹ്‌റൈ­നിൽ വ്യാ­പാ­ര സ്ഥാ­പനങ്ങളെ­യും ഓണം - ഈദ് വി­പണി­യെ­യും സാ­രമാ­യി­ ബാ­ധി­ച്ചു­. സാ­ധാ­രണ ഓണക്കാ­ലവും ഈദ് ദി­നവും അടു­ത്തു­ വരു­ന്ന ദി­വസങ്ങളി­ലാണ് മലയാ­ളി­കൾ കൂ­ടു­തലും ഷോ­പ്പിംഗ് നടത്തു­ക. നാ­ട്ടി­ലെ­ സ്ഥി­തി­ വഷളാ­യതോ­ടെ­ പ്രവാ­സ ലോ­കത്തും ആഘോ­ഷങ്ങൾ ഒന്നുംതന്നെ­ നടത്താൻ ആർ­ക്കും താൽപ്പര്യമി­ല്ലാ­താ­യി­. അതോ­ടെ­ ഓണസദ്യയും ഈദ് പലഹാ­രങ്ങളും അടക്കമു­ള്ള ആഘോ­ഷങ്ങളും സൽ­ക്കാ­രങ്ങളും എല്ലാം പ്രവാ­സി­കൾ വേ­ണ്ടെ­ന്ന് െവച്ചു­. അതോ­ടെ­ ബഹ്‌റൈ­നി­ലെ­ വ്യാ­പാ­രി­കളാണ് ഏറെ­ കഷ്ടത്തി­ലാ­യത്. വി­ശേ­ഷ ദി­വസങ്ങൾ മു­ന്നിൽ കണ്ടു­കൊ­ണ്ട് മാ­സങ്ങൾ­ക്ക് മു­ന്പ് തന്നെ­ നാ­ട്ടിൽ ഓർ­ഡർ ചെ­യ്തി­രു­ന്ന സാ­ധനങ്ങളെല്ലാം അപ്പോ­ഴേ­യ്ക്കും സ്റ്റോ­ക്ക് എത്തി­ത്തു­ടങ്ങി­യി­രു­ന്നു­. പ്രത്യേ­കി­ച്ച് ഓണം - ഈദ് ആഘോ­ഷങ്ങൾ­ക്ക് വേ­ണ്ടി­യു­ള്ള വസ്ത്രങ്ങളു­ടെ­ വലി­യ ശേ­ഖരമാ­യി­രു­ന്നു­ പല ടെ­ക്ൈ­സ്റ്റയിൽ വ്യാ­പാ­രി­കളും കരു­തി­വെച്ചി­രു­ന്നത്. മുംബൈ­, ബാം­ഗ്ലൂർ, യു­.എ.ഇ തു­ടങ്ങി­യ വൻ­കി­ട നഗരങ്ങളിൽ ചെ­ന്ന് ലോഡ് കണക്കിന് വസ്ത്രങ്ങളാണ് ബഹ്‌റൈ­നി­ലെ­ വ്യാ­പാ­രി­കൾ ഇറക്കു­മതി­ ചെ­യ്തി­രു­ന്നത്. കൂ­ടാ­തെ­ ഓണത്തിന് വേ­ണ്ടി­ പ്രത്യേ­കം ഒരു­ക്കു­ന്ന സെ­റ്റ് സാ­രി­കൾ, കേ­രളാ­ സെ­റ്റ് മു­ണ്ടു­കൾ, കു­ട്ടി­കളു­ടെ­ കസവ് പാ­വാ­ടകൾ തു­ടങ്ങി­യവയെ­ല്ലാ­മാണ് സ്റ്റോ­ക്ക് എത്തി­ച്ചി­രു­ന്നത്. ഈദ് ആഘോ­ഷങ്ങൾ­ക്ക് വേ­ണ്ടി­ പ്രത്യേ­കമാ­യി­ ഇറക്കു­മതി­ ചെ­യ്ത കു­ർ­ത്തകൾ തു­ടങ്ങി­യവയു­ടെ­ വി­പണി­യും മന്ദഗതി­യി­ലാ­യി­.

സൂ­പ്പർ മാ­ർ­ക്കറ്റു­കളി­ലും ഇടത്തരം കടകളി­ലും ഓണ സദ്യയ്ക്ക് വേ­ണ്ടി­യു­ള്ള ചേ­രു­വകളെ­ല്ലാം വളരെ­ മു­ന്പേ­ വ്യാ­പാ­രി­കൾ വി­ൽ­പ്പനയ്ക്കാ­യി­ എത്തി­ച്ചി­രു­ന്നു­. കേ­രളത്തി­ന്റെ­ ദു­രവസ്ഥയിൽ ഇത്തവണ ഓണസദ്യയും എല്ലാ­വരും വേ­ണ്ടെ­ന്ന് െവച്ചതോ­ടെ­ വൻതോ­തിൽ ഓർ­ഡർ ചെ­യ്ത സാ­ധനങ്ങളെല്ലാം പാ­ഴാ­യി­പ്പോ­യതാ­യി­ വ്യാ­പാ­രി­കൾ പറഞ്ഞു­. വാ­ഴയി­ല, ഏത്തയ്ക്ക, പഴം, പച്ചക്കറി­കൾ മു­തൽ ഓണത്തിന് പൂ­ക്കളം ഒരു­ക്കാ­നു­ള്ള പൂ­ക്കൾ വരെ­ ബഹ്‌റൈ­നി­ലെ­ മൊ­ത്തവ്യാ­പാ­രി­കൾ ഓർ­ഡർ ചെ­യ്തു­ കഴി­ഞ്ഞി­രു­ന്നു­.

പ്രളയത്തെ­ തു­ടർ­ന്ന് വി­പണി­യിൽ ഉണ്ടാ­യ മാ­ന്ദ്യം ഏറ്റവും കൂ­ടു­തൽ അനു­ഭവപ്പെ­ട്ടത് മലയാ­ളി­കളെ­ ലക്ഷ്യമാ­ക്കി­ പ്രവർ­ത്തി­ക്കു­ന്ന െറസ്റ്റോ­റന്റു­കളെ­യാ­ണ്. ഓണത്തിന് ആഴ്ചകൾ­ക്ക് മു­ന്പേ­ ഓണസദ്യകളു­ടെ­ ഓർ­ഡർ ലഭി­ച്ചി­രു­ന്ന െറസ്റ്റോ­റന്റു­കളെല്ലാം ഇത്തവണത്തെ­ ആഘോ­ഷവു­മാ­യി­ ബന്ധപ്പെ­ട്ട് ബി­സി­നസ് നഷ്ടപ്പെ­ട്ടതി­ന്റെ­ ആശങ്കയി­ലാ­ണ്. ഓണസദ്യയ്ക്ക് വേ­ണ്ടി­ എല്ലാ­ ഒരു­ക്കങ്ങളും നടത്തി­യി­രു­ന്നതാ­യി­ ഗു­ദൈ­ബി­യയി­ലെ­ ഒരു­ െറസ്റ്റോ­റന്റ് ഉടമ പറഞ്ഞു­. സാ­ധാ­രണ ആയി­രത്തോ­ളം പേ­ർ­ക്കു­ള്ള ഓണസദ്യയാണ്‌ കരു­താ­റു­ള്ളത്. ഇത്തവണയും അതി­നു­ള്ള ഒരു­ക്കങ്ങളിൽ ആയി­രു­ന്നു­. വാ­ഴയി­ല അടക്കമു­ള്ളവയു­ടെ­ ഓർ­ഡർ നൽ­കി­യി­രു­ന്നതാ­യും ഇപ്പോൾ ഓണസദ്യയ്ക്കു­ള്ള ഒരു­ക്കങ്ങളെല്ലാം വേ­ണ്ടെ­ന്ന് െവച്ചി­രി­ക്കു­കയാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ഇതൊ­ക്കെ­യാ­ണെ­ങ്കി­ലും കേ­രളത്തി­ലെ­ ദു­രി­തം അനു­ഭവി­ക്കു­ന്നവർ­ക്ക് ഒരു­ ദി­വസത്തെ­ ലാ­ഭവും ജീ­വനക്കാർ അവരു­ടെ­ വേ­തനവും സംഭാ­വന നൽ­കി­യാണ് അദ്‌ലി­യയി­ലെ­ ഒരു­ ഫസ്റ്റ് ക്ലാസ് െറസ്റ്റോ­റന്റ് ഈ സാ­ഹചര്യത്തെ­യും നേ­രി­ട്ടത്.

കേ­രളത്തി­ലെ­ പ്രളയം ബാ­ധി­ച്ച മറ്റൊ­രു­ വലി­യ വി­ഭാ­ഗമാണ് കലാ­കാ­രന്മാർ. കേ­രളത്തി­ലും ഗൾ­ഫ് രാ­ജ്യങ്ങളി­ലും കലാ­പരി­പാ­ടി­കൾ അവതരി­പ്പി­ക്കു­ന്ന വലി­യൊ­രു­ വി­ഭാ­ഗം കലാ­കാ­രന്മാ­ർ­ക്ക് അവരു­ടെ­ ജീ­വി­ത മാ­ർഗ്­ഗംതന്നെ­ കു­റച്ചു­ കാ­ലത്തേ­യ്ക്ക് അടഞ്ഞി­രി­ക്കു­കയാ­ണ്. കേ­രളത്തി­ലെ­ മഴക്കാ­ലം ഈ വി­ഭാ­ഗത്തിന് കലാ­പരി­പാ­ടി­കൾ ഇല്ലെ­ങ്കി­ലും ഗൾ­ഫ് രാ­ജ്യങ്ങളി­ലെ­ വേ­ദി­കളിൽ നി­ന്ന് ലഭി­ക്കു­ന്ന വരു­മാ­നമാ­യി­രു­ന്നു­ വലി­യൊ­രു­ വി­ഭാ­ഗം കലാ­കാ­രന്മാ­ർ­ക്കു­ള്ള ആശ്വാ­സം. ബഹ്റൈ­നിൽ അടക്കമു­ള്ള രാ­ജ്യങ്ങളിൽ തൽക്കാ­ലം ആഘോ­ഷങ്ങൾ വേ­ണ്ടെ­ന്ന് തീ­രു­മാ­നി­ച്ചപ്പോൾ ജീ­വി­തമാ­ർ­ഗ്ഗം ഇല്ലാ­താ­യത് ഈ വി­ഭാ­ഗത്തി­നാ­ണ്. അതോ­ടൊ­പ്പം തന്നെ­ ഗൾ­ഫി­ലെ­ സംഘടനകൾ നടത്തി­വന്നി­രു­ന്ന നിരവധി­ േ­സ്റ്റജ് പരി­പാ­ടി­കളിൽ ചെ­റി­യ വരു­മാ­നം ഉണ്ടാ­ക്കി­യി­രു­ന്ന പ്രാ­ദേ­ശി­ക കലാ­കാ­രന്മാ­രു­ടെ­യും അതി­നോ­ടനു­ബന്ധി­ച്ചു­ള്ള ലൈ­റ്റ് ആന്റ് സൗ­ണ്ട്, ചമയം, ഫ്ളക്സ് പ്രി­ന്റിംഗ് തു­ടങ്ങി­യ നി­രവധി­ മേ­ഖലയിൽ ഉള്ളവരെ­യും ഈ പ്രളയകാ­ലം നല്ലതു­പോ­ലെ­ ബാ­ധി­ച്ചു­.

You might also like

Most Viewed