വൈദ്യുതി ബന്ധം നാല് ദിവസത്തിനുള്ളിൽ പൂർണമായും പുനസ്ഥാപിക്കും- എംഎം മണി


തിരുവനന്തപുരം: വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി എംഎംമണി. നാല് ദിവസത്തിനുള്ളിൽ വൈദ്യുതി ബന്ധം പൂര്‍ണമായും പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതികണക്ഷനുകൾ പുനസ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. 25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാൻ ജീവനക്കാർ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകൾ പുനസ്ഥാപിക്കുക. പ്രളയം മൂലം 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതിവകുപ്പിനുണ്ടായി. ഡാമുകൾ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്നും മന്ത്രി പറഞ്ഞു.
You might also like

Most Viewed