സംവിധായകൻ. കെ. ഹരിദാസ് അന്തരിച്ചു


കൊച്ചി: സംവിധായകൻ കെ.കെ. ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. സൂപ്പർഹിറ്റായ 'വധു ഡോക്ടറാണ്' അടക്കമുള്ള സിനിമകളുടെ സംവിധായകനാണ്. ഹൃദയസ്തംഭനമാണ് മരണകാരണം. ആരോഗ്യം മോശമായതിനെത്തുടർന്ന് ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാവിലെ 11.30നാണ് മരണം സംഭവിച്ചത്. ഇന്ദ്രപ്രസ്ഥം, ജോര്‍ജ്ജ്കുട്ടി C/O ജോര്‍ജ്ജ്കുട്ടി, സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച്,  കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളൻ, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം, ജോസേട്ടന്റെ ഹീറോ, മാജിക് ലാന്പ് തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ അനിത. മക്കള്‍ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയിലാണ് കെ.കെ. ഹരിദാസിന്റെ ജനനം. അച്ഛന്‍ കുഞ്ഞുകുഞ്ഞ് സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭര്‍ത്താവ് കണ്ണൂര്‍ രാജനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' എന്ന ചിത്രത്തിലായിരുന്നു.


You might also like

Most Viewed