കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം : മന്ത്രി


തിരുവനന്തപുരം : സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരി­ച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽ­കുമെന്ന് വനംവകുപ്പ് മന്ത്രി കെ.രാ­ജു. പത്തനാപുരം പാടം കിഴക്കെ വെ­ള്ളം കൊള്ളിയിൽ കമലൻ കഴിഞ്ഞ ദിവസം ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉടൻ നൽകും. ബാക്കി തുക രേ­ഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഇന്നലെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജാർ‍ഖണ്ഡ് സ്വദേ­ശി മഹേഷിന്റെ കുടുംബത്തിനും അനന്തരാവകാശികളെ കണ്ടെത്തി സർ‍ക്കാർ‍ എത്രയും പെട്ടെന്ന് സഹാ­യം നൽകുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കി.

You might also like

Most Viewed