ഒരു മാസത്തെ ശമ്പളം തരൂ, നവകേരളം സാധ്യമാണ് : മുഖ്യമന്ത്രി


തിരുവനന്തപുരം : പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്നും ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനാണ് സർ‍ക്കാർ‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറാ­യി വിജയൻ. പുറത്തുനിന്നുള്ളവരുടെ സഹായത്തിനപ്പുറം നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ നാടിനൊരു കരുത്തുണ്ട് നമ്മുടെ കരളം ലോകമെ­മ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാ­ടിനായി നൽകിയാലോ... ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നൽകാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേ­തനം, ഒരു മാസം മൂന്ന് ദിവസത്തെ വേ­തനം... അത് നൽകാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണംമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട വീടുകൾ പൂർ‍ണമായും പുനർ‍നിർ‍മിക്കണം. കേടുപറ്റിയവ നന്നാ­ക്കണം. സർ‍ക്കാരിനു മുഴുവനായി ചെയ്യാ­നാകില്ലെങ്കിൽ ബാങ്കുകളുടെ സഹായം തേടും. വായ്പ ലഭ്യമാക്കുന്നതു പരി­ഗണിക്കുന്നുണ്ട്. പുനർ‍ നിർ‍മ്മാണത്തി­നായി ദേശീയ, രാജ്യാന്തര ഏജൻസികളുടെ സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം നേരിട്ട ദു­രന്തത്തെക്കുറിച്ചു കേന്ദ്രസർ‍ക്കാരിനു പൂർ‍ണബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വന്നു ദുരിതം നേരിൽ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ഉള്ളിൽത്തട്ടിയുള്ള അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്വഭാവിക പ്രതികരണമുണ്ടാകും. കേന്ദ്ര സർ‍ക്കാർ‍ സഹായിക്കുമെന്നു തന്നെയാണു പ്രതീ­ക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത മൂന്നുദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളു­കളും ശുചിയാക്കും. ക്യാംപുകളായി പ്രവർ‍ത്തിച്ചവർ‍ക്കും പ്രളയം ബാധിച്ച സ്കൂളുകൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. 1,610 ക്യാ­മ്പുകളിലായി 5,39,910 പേരാണ് ഇപ്പോൾ കഴിയുന്നത്. ദുരന്തത്തിൽ 293 പേർ‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പ്രളയക്കെടുതിയിൽ വിലമതിക്കാനാകാ­ത്ത സേവനം നൽകിയ വിവിധ സൈ­നിക വിഭാഗങ്ങൾക്ക് ഇന്നലെ വൈകീട്ട് ഔദ്യോഗിക യാത്രയയപ്പ് നൽകി.

You might also like

Most Viewed