കുട്ടനാട്ടിൽ പുനരധിവാസം എളുപ്പമല്ല : തോമസ് ഐസക്


ആലപ്പുഴ : കുട്ടനാട്ടിൽ പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുട്ടനാട്ടിലെ വെള്ളമിറങ്ങാൻ വൈകും. അതിനാൽ അവി­ടെ വെള്ളം വറ്റിക്കുകയെന്നത് സങ്കീർ‍ണമായ പ്രക്രീയയാ­ണ്. ബണ്ടിലെ വെള്ളം കു­റയാതെ വറ്റിക്കാനാവില്ല. മട വീണത് കുത്തിക്കളഞ്ഞാലേ പൂർ‍ണമായി വെള്ളം വറ്റിക്കാ­നാകൂ. ഇതിനായി 40 പമ്പുകൾ മഹാരാഷ്ട്രയിൽ നിന്ന് വിമാനമാർ‍ഗം എത്തിക്കും. പ്രഥമ പരിഗണന എ.സി റോഡിലെ വെള്ളം വറ്റിക്കാനാണെന്നും മന്ത്രി പറഞ്ഞു.

ശുചീകരണ യത്നം കഴി­ഞ്ഞാലും 3000 ആളുകൾക്കെ­ങ്കിലും വീടുകളിലക്ക് മടങ്ങാ­നാവില്ല. സഹായം ലഭിക്കാൻ ക്യാമ്പിൽ കഴിയണമെന്നില്ലെന്നും പ്രളയ ദുരന്തത്തിൽ സർ‍ക്കാർ‍ സഹായം എല്ലാ ദുരിത ബാധിതർ‍ക്കും നൽകു­മെന്നും ധനമന്ത്രി പറഞ്ഞു. ബന്ധുവീടുകളിൽ താമസി­ച്ചവർ‍ക്കും ധനസഹായം ലഭി­ക്കും. രണ്ട് ദിവസം വീട് വെ­ള്ളത്തിൽ മുങ്ങിയവർ‍ക്കെല്ലാം സഹായത്തിന് അർഹതയുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർ‍ത്തു.

You might also like

Most Viewed