ഓഖി ദുരിതാശ്വാസ നിധി പോലാകരുത് ; പ്രത്യേക അക്കൗണ്ട് വേണം: രമേശ് ചെന്നിത്തല


 

തിരുവനന്തപുരം : ദുരിതാ­ശ്വാസ ക്യാമ്പുകൾ കൈപ്പി­ടിയിലൊതുക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രളയ ബാധിതരെ സഹാ­യിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗ­ണ്ട് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഓഖി ദുരിതാശ്വാസ നിധിയു­ടെ അവസ്ഥ പ്രളയ ദുരിതാശ്വാസനിധി­ക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം ഇരുപത് വരെ­യുള്ള കണക്ക് പ്രകാരം 25,14,40,000 രൂപ മാത്രമേ ഓഖി ദുരിതാശ്വാസ നിധിയിൽ നി­ന്ന് ചിലവാക്കിയിട്ടുള്ളൂ. 104 കോടി രൂപയി­ലെ ബാക്കി തുക എന്തുചെയ്തു­ വെന്ന് പറയാൻ സർക്കാരിന് ബാധ്യതയുണ്ട്. ഓഖി ദു­രന്തത്തിന്റെ ഇരകളായവർ­ക്ക് ജീവനോപാധി നൽകു­മെന്ന് പറഞ്ഞിട്ട് ഇതുവരെ നടപടിയുണ്ടായില്ല.

ദുരന്ത നിവാരണ സമി­തി പുനഃസംഘടിപ്പിക്കുമെ­ന്ന് പറഞ്ഞതും നടപ്പായില്ല. തീരദേശ സേന രൂപവത്കരി­ ക്കുമെന്ന വാഗ്ദാനവും പാഴായി. ഓഖിയ്ക്ക് ഇരയായവരിൽ മൃതദേ­ഹം കണ്ടെത്താത്തവരുടെ കുടുംബങ്ങൾ­ക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും സംസ്ഥാന സർക്കാർ ഇതു­ വരെ നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേ­ഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

You might also like

Most Viewed