കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ധനക്ഷാമം; കടുത്ത പ്രതിസന്ധി


തിരുവനന്തപുരം : ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ വ്യാപകമായി വെട്ടിക്കുറച്ചു. ദീർഘദൂര ബസുകൾ പലതും വഴിയിൽ കുടുങ്ങി. കെഎസ്ആർടിസി വൻ പ്രതിസന്ധിയിലാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഞായറാഴ്ച സൂചന നൽകിയിരുന്നു. ഡീസൽ ഇനത്തിൽ മാത്രം 185 കോടി രൂപ കെ.എസ്.ആർ.ടി.സി നൽകാനുണ്ടെന്ന് കോർപ്പറേഷൻ എം.ഡി ടോമിൻ തച്ചങ്കരി ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ പറയുന്നു. സർക്കാരിൽനിന്ന് 20 കോടി മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

ശന്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് തികയാത്ത അവസ്ഥയാണെന്ന് ദിവസങ്ങൾക്ക് മുന്പ് നൽകിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പല രീതിയിൽ കെ.എസ്.ആർ.ടി.സിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി. ഓണക്കാലത്ത് പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കും. തിരുവിതാംകൂർ മേഖല പോലെ കെ.എസ്.ആർ.ടി.സിയെ കൂടുതലായി ആശ്രയിക്കുന്ന സ്ഥലങ്ങളിൽ ഗതാഗതപ്രശ്നം ഉണ്ടായിട്ടുണ്ട്.

You might also like

Most Viewed