പ്രളയക്കെടുതി: കേരളത്തിൽ നിന്നുള്ള എംപിമാർ നാളെ കേന്ദ്രമന്ത്രിമാരെ കാണും


തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ നിന്നുള്ള എംപിമാർ നാളെ കേന്ദ്രമന്ത്രിമാരെ കാണും. യുഎ ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കണം എന്ന് എംപിമാർ കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെടും. പ്രധാനമന്ത്രിയെ നേരിട്ടുകാണുന്നതിനുള്ള അനുമതിയും എംപിമാർ തേടിയിട്ടുണ്ട്. എന്നാൽ ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം  കൂടുതൽ സഹായം ഇനിയും ലഭ്യമാക്കണം എന്നും എംപിമാർ ആവശ്യപ്പെടും പ്രാഥമികമായി 600 കോടി രൂപയാണ് ഇപ്പോൾ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിനുണ്ടായ നഷ്ടം പരിഗണിച്ചുകൊണ്ട് തത്തുല്യമായ ഒരു തുക കേരളത്തിന് അനുവദിക്കണം എന്നും എംപിമാർ ഉന്നയിക്കും.

You might also like

Most Viewed