ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ നിർമാണപ്രവർത്തനങ്ങൾവിലക്കി ഉത്തരവ്


തിരുവനന്തപുരം: ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർനിർമ്മിക്കാൻ അനുമതി നൽകേണ്ടെന്ന് സർക്കാർ. ഇതുസംബന്ധിച്ച് ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് ചീഫ്‌ സെക്രട്ടറി ഉത്തരവ് നൽകി. നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ഉത്തരവിൽ പറയുന്നു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനർനിർമ്മിക്കുന്നതായി സർക്കാരിന്റെ  ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരത്തിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തത്കാലം അനുമതി നൽകേണ്ടതില്ലെന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവിടങ്ങളിൽ വീണ്ടും വീടുകളോ കെട്ടിടങ്ങളോ നിർമ്മിക്കാൻ അനുവദിക്കരുതെന്നും അത്തരം നിർമാണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ തടസ്സപ്പെടുത്തണമെന്നും ജില്ലാ കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവർക്കയച്ച ഉത്തരവിൽ പറയുന്നുണ്ട്. എവിടെ കെട്ടിടങ്ങൾ നിർമിക്കാമെന്നതിനെ പറ്റി സർക്കാർ ശാസ്ത്രീയ പഠനം നടത്തും. ഈ പഠനത്തിലൂടെ കണ്ടെത്തിയ സ്ഥലങ്ങളിൽ മാത്രമേ ഇനി നിർമാണപ്രവര്‍ത്തനങ്ങൾക്ക് തത്കാലം അനുമതി നൽകേണ്ടതില്ലെന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍ എന്നിവിടങ്ങളിൽ വീണ്ടും വീടുകളോ കെട്ടിടങ്ങളോ നിർമ്മിക്കാൻ അനുവദിക്കരുതെന്നും അത്തരം നിർമാണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ തടസ്സപ്പെടുത്തണമെന്നും ജില്ലാ കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവർക്കയച്ച ഉത്തരവിൽ പറയുന്നുണ്ട്. എവിടെ കെട്ടിടങ്ങൾ നിർമിക്കാമെന്നതിനെ പറ്റി സർക്കാർ ശാസ്ത്രീയ പഠനം നടത്തും. ഈ പഠനത്തിലൂടെ കണ്ടെത്തിയ സ്ഥലങ്ങളിൽ മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കു. മാത്രമല്ല പഠനത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിൽ മേലിൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും ഉത്തരവിൽ പറയുന്നു. 
You might also like

Most Viewed