കേരളത്തിന് ലോക ബാങ്ക് വായ്പ നൽകും


തിരുവനന്തപുരം : പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർമാണത്തിനായി വാ­യ്പ നൽകാമെന്ന് ലോക ബാ­ങ്ക്. ഇത് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചയി­ലാണ് തീരുമാനമായത്. പു­നരുദ്ധാരണ പദ്ധതികൾ തയ്യാ­റാക്കി സമർപ്പിക്കാൻ ലോക ബാങ്ക് പ്രതിനിധികൾ സർക്കാ­രിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് കേന്ദ്രസർക്കാരിന്റെ അംഗീകാരവും ലഭിക്കണം. ലോക ബാങ്ക് കൺ‍ട്രി ഡയറക്ടറുടെ ചുമതലയുള്ള ഹിഷാം അബ്ദു, എഡിബിയു­ടെ ഇന്ത്യ റെസിഡന്റ് മിഷൻ ഡയറക്ടർ കെഞ്ചി യോക്കായാ­മോ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പ്രളയത്തിൽ കേരളത്തി­നുണ്ടായ നഷ്ടം വിലയിരുത്താ­നും പുനരുദ്ധാരണത്തിനുള്ള മാർഗങ്ങൾ കണ്ടെത്താനും ചർച്ചയിൽ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുമായുള്ള ചർ­ച്ചയ്ക്ക് ശേഷം വകുപ്പു മേധാ­വികളുമായും സംഘം ചർച്ച നടത്തും. സംഘം വൈകീട്ട് മുഖ്യമന്ത്രിയേയും കാണും. പ്രളയത്തിലുണ്ടായ നഷ്ടവും പുനർനിർമാണത്തിനുള്ള രൂപരേഖയും സംബന്ധിച്ച് കൃ­ത്യമായ വിവരങ്ങൾ ശേഖരി­ക്കാൻ മന്ത്രി പൊൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇന്നെത്തും. പ്രധാനമപന്തിയുടെ ഓഫീ­സിലെയും ധന, സാന്പത്തി­ക കാര്യ മന്ത്രാലയങ്ങളിലെ­യും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തുടർ സാന്പത്തിക സഹായം ഇവരു­ടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചർ­ച്ചയിൽ ധനമന്ത്രി ടി.എം തോ­മസ് ഐസക്ക് പങ്കെടുക്കും.

You might also like

Most Viewed