ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചണിനിരന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം:  ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവർഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺസൂണിന്റെ തുടക്ക ഘട്ടത്തിൽ തന്നെ ദുരന്തങ്ങൾ വിതച്ച കാലവർഷം ആഗസ്റ്റ് മാസമാവുന്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തിൽ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സന്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലർക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണെന്നും  പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കനത്ത കാലവർഷത്തെത്തുടർന്ന് ഉരുൾപ്പൊട്ടൽ,വെള്ളപ്പൊക്കം,മണ്ണിടിച്ചിൽ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി. അതിന്റെ ഫലമായി  483പേരുടെ ജീവൻ ഇത് കവരുകയും ചെയ്തു. 14പേരെ കാണാതായിട്ടുണ്ട്. 140 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. കാലവർഷം ശക്തമായ ആഗസ്ത് 21 ന് 3,91,494 കുടുംബങ്ങളിലായി 14,50,707 പേര്‍ വരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച് 305 ക്യാന്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകള്‍ ഉണ്ട്. ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തിൽ നിന്ന് രക്ഷ നേടിയത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനമായിരുന്നു നാട് ദർശിച്ചത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനമായിരുന്നു നാട് ദർശിച്ചത്. രക്ഷാപ്രവർത്തകർ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തിൽപ്പെട്ടു. എന്നിട്ടും രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താൻ സാഹസികമായി നടത്തിയ പരിശ്രമങ്ങൾ നടത്തിയ എല്ലാവർക്കും നമുക്ക് ബിഗ് സല്യൂട്ട് നൽകാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
You might also like

Most Viewed