ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു; മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി


കോട്ടയം: കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ച ദിവസം താന്‍ കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു. അതേദിവസം തൊടുപുഴയില്‍ ആയിരുന്നെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൂടുതൽ പ്രതിരോധത്തിലാകുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 2014 മെയ് അഞ്ചിന് തൊടുപുഴയിലെ മഠത്തിൽ ആയിരുന്നുവെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തൊടുപുഴ മഠത്തിലെ രേഖകൾ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകൾ പൊലീസ് മാത്രമല്ല ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ഡ്രൈവറും മൊഴി നൽകിയിരുന്നു. പീഡനം നടന്ന മെയ് 5 ന് കുറവിലങ്ങാട്ടെ മഠത്തിൽ ബിഷപ്പിനെ എത്തിച്ചതായാണ് ഡ്രൈവർ നാസർ നേരത്തെ മൊഴി നൽകിയത്. 

You might also like

Most Viewed