ദു­രി­താ­ശ്വാ­സം : ധനസമാ­ഹരണത്തിന് വി­പു­ലമാ­യ പദ്ധതി­യു­മാ­യി­ സർ­ക്കാ­ർ


തി­രു­വനന്തപു­രം : കേരളത്തിലെ പ്രളയക്കെ­ടു­തി­ക്ക്­ ശേ­ഷമു­ള്ള ദു­രി­താ­ശ്വാ­സ പ്രവർ­ത്തനങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട് ധനസമാ­ഹരണത്തിന് വി­പു­ലമാ­യ പദ്ധതി­യു­മാ­യി­ സർ­ക്കാർ. കേ­രളത്തി­ന്‍റെ­ പു­നർ­നി­ർ­മാ­ണത്തി­നാ­യി­ വി­ഭവസമാ­ഹരണം നടത്തു­ന്നതിന് മന്ത്രി­മാർ ഉൾ­പ്പെ­ടെ­യു­ള്ളവർ വി­ദേ­ശരാ­ജ്യങ്ങൾ സന്ദർ­ശി­ക്കു­മെ­ന്ന് മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയൻ പറഞ്ഞു­. ഒരു­ മന്ത്രി­യെ­യും ആവശ്യമാ­യ ഉദ്യോ­ഗസ്ഥരെ­യു­മാണ് അയക്കു­ക. ഒക്ടോ­ബർ മാ­സത്തിൽ അയിരിക്കും ഇവരുടെ യാത്ര.  യു­.എ.ഇ, ഒമാൻ, ബഹ്റൈൻ, സൗ­ദി­ അറേ­ബ്യ, ഖത്തർ, കു­വൈ­ത്ത്, സിംഗപ്പൂർ, മലേ­ഷ്യ, ആസ്ത്രേ­ലി­യ, ന്യൂ­സി­ലൻ­ഡ്, യു­.കെ­, ജർ­മ്മനി­, യു­.എസ്.എ, കാ­നഡ എന്നീ­ രാ­ജ്യങ്ങൾ സന്ദർ­ശി­ച്ച് പ്രവാ­സി­കളിൽ നി­ന്ന് ധനസമാ­ഹരണം നടത്താ­നാണ് തീ­രു­മാ­നമെ­ന്ന് മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയൻ വാ­ർ­ത്താ­സമ്മേ­ളനത്തിൽ പറഞ്ഞു­.

മു­ഖ്യമന്ത്രി­യു­ടെ­ ദു­രി­താ­ശ്വാ­സ നി­ധി­യി­ലേയ്­ക്ക് സംഭാ­വന നൽ­കാൻ ആഗ്രഹമു­ള്ളവരിൽ നി­ന്ന് നേ­രി­ട്ട് പണം സ്വീ­കരി­ക്കാൻ സംവി­ധാ­നം ഒരു­ക്കു­മെ­ന്നും ഇതിന് ജി­ല്ലാ­ അടി­സ്ഥാ­നത്തിൽ മന്ത്രി­മാർ സന്ദർ­ശനം നടത്തു­മെ­ന്നും പറഞ്ഞ മു­ഖ്യമന്ത്രി­ മന്ത്രി­മാർ പോ­കേ­ണ്ട ജി­ല്ലകളി­ലെ­ പ്രാ­ദേ­ശി­ക കേ­ന്ദ്രങ്ങൾ ഉടൻ നി­ശ്ചയി­ക്കു­മെ­ന്നും വ്യക്തമാ­ക്കി­. സ­പ്തംബർ 13 മു­തൽ 15 വരെ­ വ്യക്തി­കൾ, സ്ഥാ­പനങ്ങൾ, സംഘടനകൾ എന്നി­വകളിൽ നി­ന്ന് സംഭാ­വനകൾ സ്വീ­കരി­ക്കും. ഇതിന് മു­ന്നോ­ടി­യാ­യി­ സ­പ്തംബർ മൂ­ന്നിന് ജി­ല്ലകളിൽ അവലോ­കന യോ­ഗം നടത്തുമെന്ന് മു­ഖ്യമന്ത്രി­ പറഞ്ഞു­. അഡീ­ഷണൽ ചീഫ് സെ­ക്രട്ടറി­ തലത്തി­ലു­ളള ഉദ്യോ­ഗസ്ഥർ ഈ യോ­ഗങ്ങളിൽ പങ്കെ­ടു­ക്കും. ജി­ല്ലകളി­ലെ­ ധനസമാ­ഹരണത്തിന് മന്ത്രി­മാ­ർ­ക്ക് പ്രത്യേ­ക ചു­മതല നൽ­കി­യി­ട്ടു­ണ്ട്.

ദു­രി­താ­ശ്വാ­സം, പു­നരധി­വാ­സം, പു­നർ­നി­ർ­മ്മാ­ണം എന്നീ­ കാ­ര്യങ്ങളിൽ ഒറ്റക്കെ­ട്ടാ­യി­ മു­ന്നോ­ട്ടു­ പോ­കണമെ­ന്ന ആഹ്വാ­നമാണ് നി­യമസഭ കഴി­ഞ്ഞ ദി­വസം ഏകകണ്ഠമാ­യി­ നൽ­കി­യത്. കേ­രളത്തെ­ കൂ­ടു­തൽ മെ­ച്ചപ്പെ­ട്ടനി­ലയിൽ പു­നർ­നി­ർ­മ്മി­ക്കണം എന്ന ആശയം തന്നെ­യാണ് നി­യമസഭയും മു­ന്നോ­ട്ടു­വയ്ക്കു­ന്നത്. നി­യമസഭ അംഗീ­കരി­ച്ച പ്രമേ­യം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നതു­പോ­ലെ­ അതി­ബൃ­ഹത്താ­യ പു­നരധി­ വാ­സ-പു­നർ­നി­ർ­മ്മാ­ണ പദ്ധതി­കൾ­ക്ക് വി­ഭവ സമാ­ഹരണം ഒരു­ വെ­ല്ലു­വി­ളി­യാ­ണ്. നി­യമസഭാ­ സമ്മേ­ളനത്തി­നു­ ശേ­ഷം വ്യാ­ഴാ­ഴ്ച രാ­ത്രി­ ചേ­ർ‍­ന്ന മന്ത്രി­സഭാ­യോ­ഗത്തി­ന്‍റെ­ തീ­രു­മാ­നങ്ങൾ വി­ശദീ­കരി­ക്കു­കയാ­യി­രു­ന്നു­ മു­ഖ്യമന്ത്രി­. പ്രളയത്തിൽ‍ നാ­ശനഷ്ടമു­ണ്ടാ­യ ചെ­റു­കി­ട കച്ചവടക്കാ­രെ­ സഹാ­യി­ക്കു­ന്നതിന് വാ­യ്പാ­ പദ്ധതി­ നടപ്പാ­ക്കു­മെ­ന്നും കച്ചവടക്കാ­ർ‍­ക്ക് പത്ത്­ ലക്ഷം രൂ­പ വരെ­ ബാ­ങ്കു­കളിൽ‍ നി­ന്ന് വാ­യ്പ ലഭ്യമാ­ക്കു­മെ­ന്നും പറഞ്ഞ പി­ണറാ­യി­ സ്വയംസഹാ­യ സംഘങ്ങൾ‍, കു­ടുംബശ്രീ­ എന്നി­വർ‍­ക്കും ഈ പദ്ധതി­യു­ടെ­ ആനു­കൂ­ല്യം ലഭ്യമാ­ക്കു­മെ­ന്നും വ്യക്തമാ­ക്കി­. 

പ്രളയത്തിൽ‍ വീ­ട്ടു­പകരണങ്ങൾ‍ നഷ്ടപ്പെ­ട്ട കു­ടുംബങ്ങൾ‍­ക്ക് ഒരു­ ലക്ഷം രൂ­പ വരെ­ ബാ­ങ്കു­കളിൽ‍ നി­ന്ന് വാ­യ്പ ലഭ്യമാ­ക്കും. പലി­ശ സർ‍­ക്കാർ‍ വഹി­ക്കും.

You might also like

Most Viewed