സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു : പെട്രോള്‍ വില 82 കടന്നു


തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമാണ് ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിനു 18 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

പാചകവാതകം സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയായി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയിലെത്തി. സബ്‌സിഡിയുള്ള പാചകവാതകത്തിനു ഡല്‍ഹിയില്‍ 1.49 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സിലിണ്ടറിനു വില ഇന്നു മുതല്‍ 498.02 രൂപയില്‍നിന്ന് 499.51 രൂപയാകും.

You might also like

Most Viewed