ഡാം നദി നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു


കാസര്‍ഗോഡ്: ഡാം, നദി നയം തിരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കാസര്‍ഗോഡ് സ്വദേശി യുകെ യൂസഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്.  ഡാം, നദി എന്നിവ സംരക്ഷിക്കണമെന്നും മണലിന്റ കര്യത്തില്‍ പരിസ്ഥിതി അനുയോജ്യവും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഗുണകരവുമാകുന്ന നയം ഉണ്ടാക്കണമെന്നും ആവശ്യപെട്ട് കൊണ്ടുള്ള യുകെ യൂസഫിന്റെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയത്.

 ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചാല്‍ ഡാമിലും നദികളിലുമുള്ള മണ്ണും ചെളികളും നീക്കം ചെയ്യാന്‍ കോടതി ഉത്തരവാകും. കൂടാതെ സര്‍ക്കാരിന് കോടികളുടെ വരുമാനവും ഇതു വഴി ലഭിക്കും. ഒപ്പം മിതമായ നിരക്കല്‍ മണലിന്റെ ലഭ്യതയും ഉറപ്പ് വരുത്താനാകും. പുഴകളില്‍ നിന്നും മണല്‍ മാറ്റാത്തത് കാരണം മണല്‍ വ്യാപകമായി കടലില്‍ എത്തുകയും കീലോമീറ്ററുകളോളം ദൂരത്തില്‍ കടലില്‍ മണല്‍ ഭിത്തി രൂപ പെട്ട് വരുന്നതായും പൊന്നാനിയില്‍ ഉള്‍പ്പടെ കണ്ടെത്തായിട്ടുണ്ട്. ഇത് ഭാവിയില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുക.


You might also like

Most Viewed