വാഹനാപകടം : വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മകൾ മരിച്ചു


ബാലഭാസ്‌കറിനും ഭാര്യയ്ക്കും പരിക്ക്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് മകൾ തേജ്വസി ബാല (2) മരിച്ചു. ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലർച്ചെയായിരുന്നു അപകടം.

തൃശ്ശൂർ വടക്കുംനാഥക്ഷേത്ര ദർശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാർ പൂർണമായും തകർന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

Most Viewed