മീ ടു ക്യാമ്പയിൻ :‘ഇതെന്റെ കഥയാണ്, നിങ്ങളുടെ രാഷ്ട്രീയമല്ല’; ടെസ് ജോസഫ്.


കൊച്ചി: ‘മീ ടൂ’ ക്യാമ്പയിനിലൂടെ നടന്‍ മുകേഷിനെതിരെ ആരോപണമുന്നയിച്ച ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താന്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയവത്കരിച്ചതിനെ ടെസ് രൂക്ഷമായി വിമര്‍ശിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടതായി കാണുന്നു. ഇതെന്റെ കഥയാണ്, നിങ്ങളുടെ രാഷ്ട്രീയമല്ല.

മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ തന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നത് താന്‍ ആഗ്രഹിക്കുന്നില്ല, ടെസ് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം.

സ്ത്രീകള്‍ക്ക് പിന്തുണയും സുരക്ഷിതമായ സാഹചര്യവും തൊഴിലിടങ്ങളില്‍ വേണം. വിശ്വാസത്തോടെ പറയാന്‍ വേദി ഇല്ലാതിരുന്നതുകൊണ്ടാണ് 19 വര്‍ഷം മൗനം പാലിച്ചതെന്നും ടെസ് കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed