തുലാമാസ പൂജയ്ക്കു വനിതാ ജീവനക്കാരെ വിന്യസിക്കില്ല: ദേവസ്വം ബോർഡ് പ്രസി‍‍ഡന്റ്


തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ അറിയിച്ചു. നിലവിൽ തുടർന്നുവരുന്ന സംവിധാനങ്ങൾ അതേപടി തുടരും. ഹൈക്കോടതി നിർദേശപ്രകാരം മറ്റു നടപടികൾ  സ്വീകരിക്കാനാണു തീരുമാനം. തുലാമാസ പൂജയ്ക്കു വനിതാ ജീവനക്കാരെ വിന്യസിക്കുന്നതും ആലോചനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed