ശബരിമല: സ്ത്രീകളുടെ പ്രതിഷേധം എന്തിനെന്ന് മനസിലാകുന്നില്ല - ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ


ന്യൂഡല്‍ഹി: ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യത്തെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തള്ളിയത്. വിധിക്കെതിരെ സ്ത്രീകള്‍ നടത്തുന്ന സമരത്തെയും അവര്‍ വിമര്‍ശിച്ചു.

സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതി. പോകാനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്. അത് അവരുടെ അവകാശമാണ്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരുടെ അവകാശവും പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ അവകാശവും തുല്യമാണെന്നും രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. 

You might also like

Most Viewed