ബിഷപ്പ് ജയില്‍ മോചിതനായി


പാല: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ റിമാന്‍ഡിയാലിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കന്‍ ജയില്‍ മോചിതനായി. ഇന്നലെയാണ് ഫ്രാങ്കോ മുളക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടിയത്. നിരവധി വിശ്വാസികളും കന്യാസ്ത്രീകളും ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. ജയിലിന് മുന്നിലെ റോഡ് ബ്ലോക്ക് ചെയ്ത് വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടിരുന്നു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫ്രാങ്കോ മുളക്കല്‍ കേരളത്തില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും സംഘത്തിന് മുന്നാകെ ഹാജരാകണം. ഇതിന് പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

You might also like

Most Viewed