ശബരിമലയിലെ ക്രമസമാധാനം : ബെഹ്റയുമായി ഗവർണർ കൂടിക്കാഴ്ച നടത്തി


തിരുവനന്തപുരം : ശബരിമലയിലെ യുവതിപ്രവേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയുമായി ഗവർണർ പി. സദാശിവം കൂടിക്കാഴ്ച നടത്തി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നടക്കുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ പൊലീസിന്റെ വിശദീകരണമറിയാനായിരുന്നു അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയെന്നാണ് സൂചന.

ശബരിമലയിലെ സംഘർഷം പരിഹരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും പൊലീസ് ശ്രദ്ധിക്കണമെന്ന് ഗവർണർ നിർദേശിച്ചെന്നും വിവരമുണ്ട്.

You might also like

Most Viewed