തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും


ശബരിമല: തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട രാത്രി 10 മണിക്ക് അടയ്ക്കും. ഇന്ന് രാത്രി 7 മണി വരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശനമുളളു. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രിം കോടതി വിധിക്ക് ശേഷമുളള ആദ്യത്തെ നട തുറക്കലായിരുന്നു ഇത്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് അറിയാനാണ് കൂടിക്കാഴ്ച. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടും.

 സുപ്രിം കോടതി ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവരും പിന്‍വാങ്ങുകയായിരുന്നു. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ഇന്നും തുടരുന്നു. 

You might also like

Most Viewed