രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ സ്ഥലംമാറ്റി; ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ചും അന്വേഷണം നടത്തും


കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താൻ ശ്രമിച്ചത് വഴി വിവാദത്തിലായ ബി.എസ്.എൻ.എൽ ജീവനക്കാരി രഹ്ന ഫാത്തിമ ക്കെതിരെ വകുപ്പുതല നടപടി. പ്രാഥമിക നടപടിയെന്ന നിലയില്‍ രഹ്നയെ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ നിന്ന് സ്ഥലംമാറ്റി.

ബി.എസ്.എൻ.എൽ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലിഫോണ്‍ മെക്കാനിക്ക് ജീവനക്കാരിയായി ജോലി ചെയ്തിരുന്ന രഹ്ന ഫാത്തിമയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലർത്താൻ സാധിക്കാത്ത വിധത്തിലുള്ള നടപടിയാണ് ബി.എസ്.എൻ.എൽ അധികൃതർ  സ്വീകരിച്ചിട്ടുള്ളത്. രഹനക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എൻ.എൽ തീരുമാനം.

ശബരിമല ദർശന വിഷയത്തിലുള്ള കേസും അന്വേഷണ പരിധിയിൽ വരും. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിലെ സൈബര്‍ സെല്ലിന് ബി.എസ്.എൻ.എൽ കത്ത് നല്‍കിയിട്ടുമുണ്ട്.

You might also like

Most Viewed