ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


കോഴിക്കോട്: യുവമോർച്ച യോഗത്തിലെ വിവാദ പ്രസംഗത്തിൽ ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ പോലീസ് കേസെടുത്തു. സമൂഹത്തിൽ അക്രമത്തിന് ഇടയാക്കുന്ന തരത്തിൽ പ്രസംഗിച്ചതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിനെ ഭയക്കുന്നില്ലെന്ന് പി എസ് ശ്രീധരൻ പിളള പറഞ്ഞു. കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിനെതിരെയാണ് കസബ പോലീസ് കേസെടുത്തത്. ഐ.പി.സി 505 ബി.ഒന്ന് പ്രകാരം സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന വകുപ്പ് അനുസരിച്ചാണ് കേസ്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ശ്രീധരൻപിള്ള പ്രസംഗത്തിലൂടെ സമൂഹത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തു, ശബരിമല നട അടക്കുന്നതിനായി തന്ത്രിയുമായി ഗൂഢാലോചന നടത്തി എന്നിവ കാണിച്ച് ഷൈബിൻ നന്മണ്ട നൽകിയ പരാതിയിലാണ് പോലീസ് കേസ്. കേസെടുക്കാമെന്ന നിയമോപദേശത്തെ തുടർന്നാണ് പോലീസ് നടപടി.

എന്നാൽ കേസിനെ ഭയക്കുന്നില്ലെന്ന് പി എസ് ശ്രീധരൻ പിളള പറഞ്ഞു. തന്‍റെ പേരില്‍ ഏഴുകേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും ശ്രീധരന്‍പിള്ള കാസര്‍ഗോഡ് ആരംഭിച്ച രഥയാത്രയുടെ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു. എന്നാല്‍ തനിക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ വെറുതേയിരിക്കില്ലെന്നാണ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞത്.

You might also like

Most Viewed