വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ശ്രീധരൻപിള്ള


തിരുവനന്തപുരം : ശബരിമല വിധിക്കു സ്റ്റേ ഇല്ലെങ്കിലും അതു നടപ്പാക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. റിവ്യൂ ഹർജി പരിശോധിക്കാൻ തീരുമാനിച്ചാൽ അതുവരെ നടപ്പാക്കേണ്ടതില്ല.

അടിച്ചമർത്തൽ ഭരണത്തിൽ ജനഹിതമേ വിജയിച്ചിട്ടുള്ളൂവെന്നും അത് കേരളത്തിലും ബാധകമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ല. അവർ ഭക്തയല്ലെന്നും മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച വ്യക്തി മാത്രമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

 

You might also like

Most Viewed