ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ല; ചര്‍ച്ച സ്വാഗതാര്‍ഹം: ശശികുമാര്‍ വര്‍മ്മ


തിരുവനന്തപുരം: ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നെും ചര്‍ച്ചക്കുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ. സര്‍വ്വകക്ഷി യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പന്തളം- തന്ത്രി കുടുംബങ്ങളുമായ് ഇന്ന് വൈകിട്ട് ചര്‍ച്ച നടത്താനിരിക്കവേയാണ് ശശികുമാര്‍ വര്‍മ്മയുടെ പ്രതികരണം. രാഷ്ടീയ പാർട്ടികളുടെ വാലല്ല തങ്ങളെന്നും വിധി നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നത് സർക്കാരിന് അറിയിക്കാവുന്നതാണെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

അതേസമയം ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം മുഖ്യമന്ത്രിയുടെ ചേംബറില്‍ ആരംഭിച്ചു. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും അനുകൂല നിലപാടല്ലെങ്കില്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്കരിക്കാനുമാണ് യുഡിഎഫിന്‍റെ തീരുമാനം. അതേസമയം സര്‍വ്വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

You might also like

Most Viewed