ശബരിമല:സര്‍വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം അലസിപിരിഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി മറുപടി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയായിരുന്നു. ആമുഖ പ്രസംഗത്തില്‍ തന്നെ മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചുനിന്നു. ഞങ്ങളെല്ലാവരും അഭിപ്രായം പറഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ രണ്ട് നിര്‍ദേശങ്ങള്‍ പ്രതിപക്ഷം മുന്നോട്ട് വെച്ചു. പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി പരിഗണനക്ക് എടുത്ത സ്ഥിതിക്ക് സര്‍ക്കാര്‍ സാവകാശം തേടണമെന്നും ഹര്‍ജി പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു.

You might also like

Most Viewed