ഹർത്താൽ പൂർണം : കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തി


കോട്ടയം : കെ.പി.ശശികലയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പുലർച്ചെ മൂന്നോടെയാണ് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതോടെ പൊതുജനം പെരുവഴിയിലായി. പലയിടങ്ങളിലും സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.

ഹിന്ദുഐക്യ വേദി നേതാവ് ശശികലയെ മരക്കൂട്ടത്ത് തടഞ്ഞുവച്ചെന്ന വാർത്ത പ്രചരിച്ചതോടെ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായിരുന്നു. ഹർത്താൽ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്ത് സർവീസ് നിർത്തിവയ്ക്കുന്നതായി കെഎസ്ആർടിസി രാവിലെ അറിയിച്ചു. പൊലീസ് സംരക്ഷണം നൽകിയാല്‍ മാത്രം സർവീസ് നടത്താമെന്നാണു നിലപാട്.

യാത്രക്കാർ പലരും ഹർത്താലിന്റെ വിവരം അറിയുന്നത് വാഹനങ്ങള്‍ കിട്ടാതായപ്പോഴാണ്. ട്രെയിനിലും മറ്റും ദീർഘദൂരയാത്ര കഴിഞ്ഞ എത്തിയവരിൽ പലരും സ്വന്തം വീടുകളിൽ എത്താൻ കഴിയാതെ വിഷമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ആർസിസിയിലേക്കുമായി ട്രെയിനിൽ എത്തിയ രോഗികളെയും ബന്ധുക്കളെയും പൊലീസ് ബസിലാണ് കൊണ്ടു പോയത്.

You might also like

Most Viewed